ഏതെങ്കിലും പ്രസ്താവനയുടെ വാലും തുമ്പുമെടുത്ത് ഞങ്ങള്‍ വിശുദ്ധരാണേ എന്ന് വിലപിക്കുന്നത് എത്ര അല്‍പ്പത്തരമാണ്!റിപ്പോര്‍ട്ടര്‍ ചാനലിനെ വിമര്‍ശിച്ച് വി വസീഫ്

ആരോഗ്യ വകുപ്പിലെ വ്യാജ കൈക്കൂലി ആരോപണ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ നിലപാടിനെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വസീഫിന്റെ വിമര്‍ശനം. ഏതെങ്കിലും പ്രസ്താവനയുടെ വാലും തുമ്പുമെടുത്ത് ഞങ്ങള്‍ വിശുദ്ധരാണേ എന്ന് വിലപിക്കുന്നത് എത്ര അല്‍പ്പത്തരമാണെന്ന് ഓരോരുത്തര്‍ക്കും സ്വയം വിലയിരുത്താവുന്നതാണെന്നും വസീഫ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം:-

റിപ്പോര്‍ട്ടര്‍ ചാനലില്‍ രണ്ടാം തീയതി 4 മണിക്ക് ഒരു ബ്രേക്ക് വരുന്നു. ആരോഗ്യ വകുപ്പിലെ നിയമന കോഴക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയെ അരുണ്‍ കുമാര്‍ ലൈവില്‍ വിളിച്ച് സംസാരിക്കുന്നു. അരുണ്‍ കുമാറുമായുള്ള സംസാരത്തിനിടയില്‍ അയാള്‍ ഈ വിവാദത്തിന് പുറകില്‍ റിപ്പോര്‍ട്ടറിന്റെ മലപ്പുറം പ്രതിനിധി അഷ്‌ക്കറിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്നു.
ആ വെളിപ്പെടുത്തല്‍ ഏതെങ്കിലും സിപിഐ(എം )നേതാക്കള്‍ക്കോ കൈരളി ചാനലിനോ എതിരെ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? റിപ്പോര്‍ട്ടര്‍ ചാനല്‍ ഏത് വിധത്തില്‍ അതാഘോഷിച്ചേനേ?
അയാള്‍ എകെ ജി സെന്റര്‍ ജീവനക്കാരനാണോ എന്ന് അയാളോട് തന്നെ അരുണ്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അയാള്‍ എ കെ ജി സെന്ററില്‍ ജോലി ചെയ്തതായി മറുപടിയില്‍ പറയുന്നില്ല.

READ ALSO:യുഎസിൽ 40 സ്ക്രീനുകളിലേക്ക്; കണ്ണൂർ സ്‌ക്വാഡിന്റെ പുതിയ കളക്ഷൻ

ഇനിയാണ് ട്വിസ്റ്റ്.എട്ട് മണി ചര്‍ച്ചയില്‍ ആ പ്രതിയെ എ.കെ.ജി സെന്റര്‍ ജീവനക്കാരനാക്കാന്‍ ശ്രമിക്കുകയാണ് വാര്‍ത്താവതാരകയായ സ്മൃതി പരുത്തിക്കാട്.
വസ്തുതാവിരുദ്ധമായ ഈ ആരോപണത്തെ ഞാനും എ.കെ.ജി സെന്ററിന്റെ ഓഫീസ് ചുമതലയുള്ള സ.ബിജു കണ്ടക്കൈയും വസ്തുതകള്‍ വെച്ച് ഖണ്ഡിക്കുകയും അങ്ങനെ ജീവനക്കാരനായിരുന്നേല്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തതാണ്.എന്നാല്‍ താന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നുറപ്പുണ്ടായിരുന്നതിനാല്‍ വിഷയം മാറ്റി രക്ഷപ്പെടാനാണ് സ്മൃതി ശ്രമിച്ചത്.

READ ALSO:കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി

ഒന്ന് കൂടി പറയാം,
ഈ വിവാദത്തിന്റെ ഗൂഡാലോചനയില്‍ റിപ്പോര്‍ട്ടറിന്റെ പ്രതിനിധിക്ക് പങ്കുണ്ടോ എന്ന് അന്വഷണത്തിലൂടെ കണ്ടെത്തേണ്ടതാണ്. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ പങ്കുണ്ടെന്നോ ഇല്ലെന്നോ `വിധി` പറയാന്‍ ആര്‍ക്കും കഴിയില്ല. ഈ സാഹചര്യത്തില്‍
ഏതെങ്കിലും പ്രസ്താവനയുടെ വാലും തുമ്പുമെടുത്ത് ഞങ്ങള്‍ `വിശുദ്ധരാണേ` എന്ന് വിലപിക്കുന്നത് എത്ര അല്‍പ്പത്തരമാണെന്ന് ഓരോരുത്തര്‍ക്കും സ്വയം വിലയിരുത്താവുന്നതാണ്.

പിന്നെ, എം.എന്‍ .വിജയന്‍ മാഷ് പറഞ്ഞ മറ്റൊരു കാര്യം കൂടി ഓര്‍മിപ്പിക്കാം.
‘മാധ്യമങ്ങള്‍ ശവംതീനികളാണ്. അവ മരണവും മാലിന്യവും തിന്നു കൊഴുക്കുന്നു. ചെളിവാരിയെറിഞ്ഞതിന് ശേഷം ചിത്രമെടുക്കുന്നു. തെറിവാക്കുകള്‍ക്കു മാത്രമായി നിഘണ്ടുനിര്‍മ്മിക്കുന്നു. കണ്ണാടി ഒരിക്കലും തുടക്കരുത്. മുഖം തെളിയും.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News