മതരാഷ്ട്രവാദികളെ രാഷ്ട്രീയമായി തുറന്ന് കാണിക്കും: വി വസീഫ്

ധീര രക്തസാക്ഷി ഭഗത് സിംഗിനെ അവഹേളിച്ച ജമാഅത്തെ ഇസ്ലാമി നേതാവിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡി വൈ എഫ് ഐ. കോഴിക്കോട് നഗരത്തിൽ നടന്ന പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. ജമാ അത്തെ ഇസ്ലാമി സമൂഹത്തിൽ വിഷം കലക്കുകയാണെന്നും  മതരാഷ്ട്ര വാദികളെ  രാഷ്ട്രീയമായി തുറന്ന് കാണിക്കുമെന്നും വസീഫ് പറഞ്ഞു .
also read: ഊര്‍ജ സംരക്ഷണത്തില്‍ കേരളത്തിന് ദേശീയ പുരസ്കാരം: ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിലെ  ജ്വലിക്കുന്ന നക്ഷത്രമായ ഭഗത് സിംഗിനെ അവഹേളിച്ച മീഡിയ വൺ മാനേജിങ് എഡിറ്ററും ജമാ അത്തെ ഇസ്ലാമി നേതാവുമായ സി. ദാവൂദിനെതിരെ വ്യാപക പ്രതിഷേധം  ഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി വിവിധ  കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.  കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സെൻററിൽ നിന്നും ആരംഭിച്ച പ്രകടനം കെഎസ്ആർടിസി ടെർമിനൽ  പരിസരത്ത് സമാപിച്ചു. പ്രതിഷേധ സദസ്സ് സംസ്ഥാന പ്രസിഡണ്ട് പി വസീഫ് ഉദ്ഘാടനം ചെയ്തു.  

കോഴിക്കോട് നഗരത്തിൽ നടന്ന പ്രകടനത്തിന് ജില്ലാ ഭാരവാഹികളായ പി സി ഷൈജു എൽ ജി ലിജീഷ്,  എന്നിവർ നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുൺ, ദിപുപ്രേംനാഥ് കെ ഷെഫീഖ് , എന്നിവർ സംസാരിച്ചു. കണ്ണൂരിൽ നടന്ന ഡി വൈ എഫ് ഐ  പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി സരിൻ ശശി ഉദ്ഘാടനം ചെയ്തു. കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തായിരുന്നു പ്രതിഷേധം.  കണ്ണൂർ ബ്ലോക്ക് സെക്രട്ടറി എ പി അൻവീർ പ്രസിഡണ്ട് അഖിൽ തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News