മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നത് കേരളത്തെ തകര്‍ക്കാന്‍, പിആര്‍ ഏജന്‍സിയെ കുറിച്ചുള്ള കാര്യം വൈകാതെ വ്യക്തമാകും: വി വസീഫ്

മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നത് കേരളത്തെ തകര്‍ക്കാന്‍, പിആര്‍ ഏജന്‍സിയെ കുറിച്ചുള്ള കാര്യം വൈകാതെ വ്യക്തമാകുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കേരളത്തെ മതധ്രുവീകരണത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഈ വഴിയേ പോയാൽ ചെലവ് കൂടും; രാജ്യത്ത് ഏറ്റവും ചെലവേറിയ ദേശീയ പാതയായി മുംബൈ- പുണെ എക്‌സ്പ്രസ് ഹൈവേ, കാരണമിതാണ്…

അന്‍വറിനെ പൊക്കി പിടിക്കുന്നത് മാധ്യമങ്ങളാണെന്നും മറ്റൊരു പി സി ജോര്‍ജ് ആയി അന്‍വര്‍ മാറി. നിലപാടുകളുടെ അടിസ്ഥാനത്തിലാണ് തിരിച്ചുള്ള നിലപാട് സ്വീകരിക്കുക. അന്‍വര്‍ പറഞ്ഞത് നിസ്‌കരിക്കാന്‍ സമ്മതിക്കില്ല എന്നാണ്. രാഷ്ട്രീയ വിമര്‍ശനത്തിന് മറുപടി മതത്തെ കൂട്ടുപിടിക്കലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: ഈ വഴിയേ പോയാൽ ചെലവ് കൂടും; രാജ്യത്ത് ഏറ്റവും ചെലവേറിയ ദേശീയ പാതയായി മുംബൈ- പുണെ എക്‌സ്പ്രസ് ഹൈവേ, കാരണമിതാണ്…

മാധ്യമങ്ങള്‍ വര്‍ഗീയ അജണ്ടക്ക് കൂട്ട് നില്‍ക്കുന്നുവെന്നും വസീഫ് പറഞ്ഞു. വലത് പക്ഷവും മാധ്യമങ്ങളും സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും കൂട്ടു ചേര്‍ന്നു മലപ്പുറത്ത് ഖുറാനില്‍ സ്വര്‍ണം കടത്തി എന്ന് പറഞ്ഞു പ്രധാന മന്ത്രിക്ക് കത്തയച്ച ആളാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനന്‍ വര്‍ഗീയവാദികള്‍ കൂട്ടുചേര്‍ന്നാണ് ഇപ്പോള്‍ ഇടത് പക്ഷത്തിനെതിരെ തിരിയുന്നത്. അതിനെ വിമര്‍ശിക്കുക തന്നെ ചെയ്യുമെന്നും വസീഫ് പറഞ്ഞു.

ALSO READ:‘മുഖ്യമന്ത്രി ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, ഇത് വെറും കുമിള പോലെയുള്ള പ്രചാരണം’: എളമരം കരീം

ഒക്ടോബര്‍ 5ന് പ്രൊഫഷണല്‍ മീറ്റ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എകെജി ഹാളില്‍ രാവിലെ 10 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും .600 ഓളം പേര്‍ പങ്കെടുക്കും. അന്നയുടെ മരണം പ്രൊഫഷണലുകളുടെ ജോലി ഭാരം വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയും, റെയില്‍വേ അവഗണനക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കും റെയില്‍വേ തസ്തികയും യാത്രാസൗകര്യവും വെട്ടിക്കുറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News