‘പൊലീസ് നിഷ്പക്ഷമായിരിക്കണം’; പി വി അൻവറിന്റെ പരാതിയിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് വി വസീഫ്

v vaseef

പി വി അൻവറിന്റെ പരാതിയിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. സന്ദർശനം ഓരോരുത്തരും വ്യക്തിപരമായി കാണിക്കേണ്ട ഔചിത്യമാണെന്നും, പൊലീസ് നിഷ്പക്ഷമായിരിക്കണമെന്നും വി വസീഫ് പറഞ്ഞു. പൂരം കലക്കിയെന്ന ആരോപണം ഉന്നയിക്കുന്ന കോൺഗ്രസിനാണ് തൃശൂരിൽ വോട്ട് ചോർച്ച ഉണ്ടായതെന്നും വി വസീഫ്.

Also Read; ‘മുൻപ് കേരളത്തിലെ കോൺഗ്രസിന്റെ രണ്ടു മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിൽ ചേർന്നു, കോൺഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന റിപ്പോർട്ട് യാദൃശ്ചികമല്ല…’: എംഎ ബേബി

ഓരോ അന്വേഷണവും ഓരോ രീതിയിലാണ്. ഉന്നയിക്കപ്പെട്ട ആക്ഷേപം അനുസരിച്ച് ഡിജിപി ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തിയാണ് അന്വേഷണം നടക്കുന്നത്. പിണറായി വിജയൻ എടുക്കുന്ന നിലപാടിന് കേരളത്തിന് വിശ്വാസമുണ്ട്, ഡിവൈഎഫ്ഐക്ക് വിശ്വാസമുണ്ട്. ആരാണോ ഉപ്പ് തിന്നവർ അവർ വെള്ളം കുടിക്കും, വി വസീഫ് പറഞ്ഞു.

Also Read; ‘സിപിഐഎം പൊലീസുകാരെ ഉപയോഗിച്ചല്ല രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്, എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് സർക്കാർ പരിശോധിക്കും’: എ വിജയരാഘവൻ

News Summary; DYFI State President V Vaseef reaction on complaints of PV Anvar

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News