‘നുഴഞ്ഞു കയറ്റം തടയേണ്ടത് കേന്ദ്രം’: ആലുവ കൊലപാതകത്തിൽ മതം കലർത്തി വിവാദമുണ്ടാക്കാൻ ശ്രമിച്ച സുരേന്ദ്രനെ തേച്ചോടിച്ച് വി വസീഫ്

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ മതം കലർത്തി വിവാദമുണ്ടാക്കാൻ ശ്രമിച്ച കെ സുരേന്ദ്രനെ വിമർശിച്ച് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ വി വസീഫ്. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റമാണ് എല്ലാത്തിനും കാരണം എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് വി വസീഫ് രംഗത്തെത്തിയത്.

ALSO READ: ‘മത്സ്യകന്യകമാര്‍ക്കും ഇതുപോലെ അനുഭവങ്ങള്‍ ഉണ്ടാകും’ ;മാലിന്യ കൂമ്പാരത്തിൽ മത്സ്യകന്യകയായി ഷക്കീറ; വീഡിയോ

അതിർത്തിയിലെ നുഴഞ്ഞു കയറ്റം തടയാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിന് കീഴിലുള്ള പ്രതിരോധ വകുപ്പിനാണെന്ന് വസീഫ് പറഞ്ഞു. നുഴഞ്ഞു കയറ്റം തടഞ്ഞ് ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ കേന്ദ്ര സർക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പറയുന്നതെന്നും, ആ നിലക്ക് രാജ്യം ഭരിക്കുന്ന ബി ജെ പി സർക്കാർ രാജി വെച്ച് പുറത്ത് പോകണമെന്നാണ് സുരേന്ദ്രൻ പറയാതെ പറയുന്നതെന്നും വസീഫ് ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: ‘റിയൽ ലൈഫിൽ ഞാനൊരു കോഴി’, പക്ഷെ ഞാനാരെയും തേച്ചിട്ടില്ല: ബന്ധങ്ങൾ നിലർത്താൻ അറിയില്ലെന്ന് ഷൈൻ ടോം ചാക്കോ

ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറിയ നിരവധി പേർ കേരളത്തിലുണ്ടെന്നും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അവരെ പ്രീണിപ്പിക്കുന്ന നിലപാട് സർക്കാർ ഉപേക്ഷിച്ചില്ലെങ്കിൽ കേരളം മറ്റൊരു ബംഗാൾ ആകുമെന്ന് ഉറപ്പാണെന്നുമായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം ഇതിനെതിരെയാണ് വി വസീഫ് കുറിപ്പുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News