കൊലയാളിയുടെ ഓർമകൾക്കാണ് രാജ്യം ഭരിക്കുന്നവർ പ്രാധാന്യം നൽകുന്നത്: വി വസീഫ്

ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സയെ രാജ്യത്ത് മഹാനാക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച “ഈശ്വർ അല്ലാഹ് തേരേ നാം” ഗാന്ധി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കുന്നുകുഴി യൂണിറ്റ് നടത്തിയ അനുസ്മരണ പരിപാടി വി വസീഫ് ഉദ്‌ഘാടനം ചെയ്തു.

ALSO READ: മയക്കുമരുന്ന് കേസ്; യുവാവിന് പത്തുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

കൊലയാളിയുടെ ഓർമകൾക്കാണ് രാജ്യം ഭരിക്കുന്നവർ പ്രാധാന്യം നൽകുന്നത് എന്നും രാജ്യം പോകുന്നത് വർഗീയ ദ്രുവീകരണത്തിലേക്കെന്നും വസീഫ് പറഞ്ഞു. രാജ്യത്തിൻ്റെ ഭരണാധികളോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു എന്നും ഏക സിവിൽ കോഡ് നടപ്പാക്കുന്നത് വർഗീയതക്കാണ് എന്നും വി വസീഫ് പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ഡിവൈഎഫ്ഐയുടെ മുപ്പതിനായിരം യൂണിറ്റ് കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ കേന്ദ്രകമ്മിറ്റിയംഗം എം. ഷാജർ മുഖ്യാതിഥിയായി പങ്കെടുത്തു.

ALSO READ: ബേപ്പൂരിന് സ്ഥിരം ഐ എസ് പി എസ് കോഡ് ലഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News