വി ഡി സതീശൻ കിങ് ഓഫ് ഡേർട്ടി പൊളിറ്റിക്സ്; വി വസീഫ്

v vaseef

പ്രതിപക്ഷനേതാവ് വി ഡി സതീശന്റേത് കിങ് ഓഫ് ഡേർട്ടി പൊളിറ്റിക്സ് ആണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എല്ലാ ക്രമക്കെടുകളെയും പിന്തുണയ്ക്കാനും വെള്ളപൂശാനുമാണ് സതീശന്റെ പുറപ്പാട്, മാത്യു കുഴൽനാടന്റെ കാര്യത്തിലും വി ഡി സതീശൻ താല്പര്യത്തോടെ ഇറങ്ങി നിൽക്കുന്നത് അതുകൊണ്ടാണ്. മാത്യു കുഴൽനാടന്റെ കാര്യത്തിൽ യുഡിഎഫിന് പറയാനുള്ളത് എന്താണെന്നും കുഴൽനാടൻ സ്വരൂപിച്ച കള്ളപ്പണം പല സ്ഥലങ്ങളിലും നിക്ഷേപിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും അതിൽ അന്വേഷണം വേണമെന്നും വി വസീഫ് ആവശ്യപ്പെട്ടു.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വി ഡി സതീശന്റെ പരാമര്‍ശം ഫ്യൂഡല്‍ മനസ്ഥിതിയെന്ന് മന്ത്രി വി എന്‍ വാസവന്‍

അതേസമയം, പുതുപ്പള്ളിയിലെ ഇടത് മുന്നണി സ്ഥാനാർഥി ജെയ്ക് സി തോമസിനെതിരെ വി ഡി സതീശൻ നടത്തിയത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അഭിപ്രായപ്പെട്ടു. വികസന ചർച്ചകളെ യുഡിഎഫ് നേതൃത്വം നോക്കിക്കാണുന്നത് ഭയപ്പാടോടെയാണെന്നും യുഡിഎഫ് സ്ഥാനാർഥിയുടെ അയോഗ്യത മറച്ചുവയ്ക്കാനാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന പദവിയുടെ മാന്യതയ്ക്ക് വിരുദ്ധമായാണ് സതീശന്റെ പെരുമാറ്റം.ജെയ്കിനോടും ജനങ്ങളോടും മാപ്പ് സതീശൻ പറയണമെന്നും സനോജ് പുതുപ്പള്ളിയിൽ പറഞ്ഞു.

Also Read:ഓണം വന്നു, പെന്‍ഷന്‍ വീട്ടിലെത്തി: സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News