കർണാടക സർക്കാർ വൈരാഗ്യ ബുദ്ധിയോടെ ഇടപെടുന്നു; രക്ഷാപ്രവർത്തനത്തിൽ അലംഭാവം: വി വസീഫ്

അങ്കോള അപകടത്തിൽ കർണാടക സർക്കാർ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. അപകടം നടന്ന ഷിരൂരിൽ ഇന്ന് രാവിലെ വസീഫ് എത്തിയിരുന്നു. രക്ഷാപ്രവർത്തകരായ രഞ്ജിത്തിനെയും കൂടെയുള്ളവരെയും പൊലീസ് പുറത്താക്കി. കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകരെ പോലും പ്രവേശിപ്പിക്കുന്നില്ല. ഇതിനെക്കുറിച്ച് കേരളത്തിലെ സർക്കാരുമായി സംസാരിക്കണം എന്നാണ് തീരുമാനം. എന്തിനാണ് അവഗണിക്കുന്നതെന്ന് പരിശോധിക്കണം.

Also Read: റെയിൽവേ ഉദ്യോഗസ്ഥർ അനാവശ്യമായി ഇടപെടുന്നു; പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കാറ്ററിംഗ് സ്റ്റാളിലെ ജീവനക്കാർ പ്രതിഷേധത്തിൽ

തുടക്കം മുതലേ ഇവർ തെരച്ചിലിൽ അലംഭാവം കാണിക്കുകയാണ്. പുറത്ത് നിന്നുള്ള ഇടപെടലിന് ശേഷമാണ് രക്ഷാപ്രവർത്തനം നടത്തം എന്ന് തന്നെ തീരുമാനിച്ചത്. കർണാടക സർക്കാരിനെ സംബന്ധിച്ച് ഇതൊരു ബുദ്ധിമുട്ടയാണ് അവർ കാണുന്നത്. ആളുകളെ രക്ഷിക്കണം എന്ന ചിന്ത പോലും ഇല്ല. ഇതിന് വേണ്ട ഇടപെടൽ നടത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മാമന്‍ തന്നെ ചെയ്യണം’; മന്ത്രി വി ശിവന്‍കുട്ടിക്ക് നാലാംക്ലാസ്സുകാരിയുടെ ക്ഷണക്കത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News