‘ഔദ്യോഗിക ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും പ്രൊഫഷണലായ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍’: ഡോ. വി വേണു

ചീഫ് സെക്രട്ടറി പദവി ഒഴിയാന്‍ പോകുന്ന ഡോ. വി വേണു മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്. ഔദ്യോഗിക ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും പ്രൊഫഷണലായ നേതാവാണ് നമ്മുടെ മുഖ്യമന്ത്രിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ALSO READ: ആദ്യകാല സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കെ.കൃഷ്ണപിള്ള അന്തരിച്ചു

തന്റെ സമയവും താനുമായി ഇടപെടുന്നവരുടെ സമയവും വിലപ്പെട്ടതാണെന്ന് കൃത്യമായി അറിയാവുന്ന നേതാവാണ് മുഖ്യമന്ത്രി. അനാവശ്യമായി ഒരു വാക്കു പറയില്ല. കൃത്യസമയത്ത് കാര്യങ്ങള്‍ ചെയ്യും. അതേപോലെ ആവശ്യമില്ലാതെ ഒരു കാര്യത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രിയെ കുറിച്ച് അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രിയുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായെന്നും അതിനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. ഒപ്പം വിരമിച്ച ശേഷം സര്‍ക്കാര്‍ നല്‍കുന്ന മറ്റ് പദവികള്‍ ഏറ്റെടുക്കാനോ ഒരു സര്‍വീസ് സ്റ്റോറി എഴുതാനോ താന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഷവും രണ്ടുമാസവും നീണ്ട സേവനത്തിന് ശേഷം പദവി ഒഴിയുന്ന വേണു, അടുത്ത ചീഫ് സെക്രട്ടറിയാകുന്ന ഭാര്യ ശാരദ മുരളീധരന്‍ തന്നെക്കാള്‍ അനുഭവപരിചയമുള്ളയാളാണെന്നും പറഞ്ഞു.

ALSO READ: അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ചീഫ് സെക്രട്ടറി പദവി ഔദ്യോഗിക ജീവിതത്തിലെ വ്യത്യസ്തമായ അനുഭവമാണ്. ക്രൈസിസ് മാനേജ്‌മെന്റാണ്. അത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടി വന്നുവെന്നും ആ പദവിയിലിരുന്നു വിരമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അനുഭവം പങ്കുവച്ചുകൊണ്ട് പറഞ്ഞു. കൂടാതെ ജനങ്ങളുമായി അടുത്ത ബന്ധമുള്ള വിഷയങ്ങള്‍ സ്ഥിരമായി മന്ത്രിസഭാ യോഗത്തില്‍ വരുമ്പോള്‍ കൃത്യമായ തീരുമാനങ്ങളെടുക്കേണ്ടത് ദിനചര്യയുടെ ഭാഗം തന്നെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News