സിനിമാ നിർമാണ രംഗത്തേക്ക് കാൽവെച്ച് വി എ ശ്രീകുമാര്‍; ലോഗോ പ്രകാശനം ചെയ്‌ത്‌ മോഹൻലാൽ

പരസ്യചിത്ര സംവിധായകൻ, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് വി എ ശ്രീകുമാര്‍. ഇപ്പോഴിതാ വി എ ശ്രീകുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. അന്‍ജനാ ടാക്കീസും വി എ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് സിനിമകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. സംയുക്ത സിനിമ സംരംഭത്തിന്റെ ലോഗോ മോഹന്‍ലാല്‍ പ്രകാശനം ചെയ്‌തു. ആദ്യ സിനിമ ജനുവരിയില്‍ പാലക്കാട് ചിത്രീകരണം ആരംഭിക്കും.

ALSO READ: മമ്മൂക്കാ ലോകി വേഴ്സ് അറിയുമോ? മാർവെൽ യൂണിവേഴ്‌സ് ഉണ്ടാവുന്നതിന് മുൻപേ അങ്ങേര് സിനിമയിലുണ്ട്; അവതാരകർക്കെതിരെ സോഷ്യൽ മീഡിയ

ഏറ്റവും മികച്ച കഥകൾ കണ്ടെത്തി മുന്നേറാനുള്ള ഈ സംരഭത്തിന്റെ തീരുമാനം വളരെ നല്ലതാണ്. എന്റെ എല്ലാ ആശംസകളും പ്രാർത്ഥനയുമെന്ന് ലോഗോ പ്രകാശനം ചെയ്‌ത്‌ കൊണ്ട് മോഹൻലാൽ പറഞ്ഞു. കാമ്പുള്ള ഉള്ളടക്കം കണ്ടെത്തി ചലച്ചിത്ര മാധ്യമത്തിൽ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ജന ടാക്കീസും വാർസ് സ്റ്റുഡിയോയും ഒന്നിക്കുന്നത്. സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ്. ഹരീഷ്, സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി. ഷിനിലാൽ, അബിൻ ജോസഫ് എന്നിവരുടെ രചനയിലാണ് ആദ്യ സിനിമകൾ. സാഹിത്യം, നടന്ന സംഭവങ്ങൾ എന്നിവയെ ആസ്പദമാക്കിയാണ് സിനിമയുടെ ഉള്ളടക്കം കണ്ടെത്തുന്നത്. കഥയുടെ സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ അനുയോജ്യരായ സംവിധായകരെ ചുമതലപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക.

ALSO READ:  ഉത്തരാഖണ്ഡിലെ തുരങ്ക അപകടം; ഇനി ആറു മീറ്റര്‍ ദൂരം, രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍

നല്ല കഥകൾ കണ്ടെത്തുവാനായി, എന്നതാണ് നിർമ്മാണം ആരംഭിക്കാനുള്ള പ്രചോദനം. സിനിമകളോട് കുടുംബസമേതം ഞങ്ങൾക്കുള്ള ഇഷ്ടമാണ് നിർമ്മാണത്തിലേക്ക് ഞങ്ങളെ നയിച്ചത്. സിനിമാ നിർമ്മാണ പ്രക്രിയയെ ഒരു വ്യവസായം എന്ന നിലയ്ക്ക് തികച്ചും പ്രൊഫഷണൽ രീതികളോടെയാകും സമീപിക്കുകയെന്ന് അൻജന ഫിലിപ്പ് പറഞ്ഞു.

ALSO READ: ഓട്ടോറിക്ഷ ഡ്രൈവർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

എല്ലാ സിനിമകൾക്കും ഈ ലോകത്തെ എല്ലാവരും പ്രേക്ഷകരായ ഒരു കാലത്താണ് ഇന്ന് നമ്മൾ. ഭാഷയുടെ അതിരുകൾ സിനിമയ്ക്ക് ബാധകമല്ല. നല്ല സിനിമകൾക്ക് ലോകമാകെ വിപണി ലഭിച്ച കാലമാണിത്. ലോകം മുഴുവനും നമ്മുടെ സിനിമകൾക്കും എത്താനാകും. ഉള്ളടക്കമാണ് ഇപ്പോൾ സിനിമയുടെ ജയം നിർണ്ണയിക്കുന്നതും തിയറ്ററുകൾ നിറയ്ക്കുന്നതും. അൻജന ടാക്കീസുമായി ചേർന്ന് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സിനിമകൾ കണ്ടെത്തിയത് ഈ പാഠങ്ങളിൽ നിന്നാണെന്ന് വി എ ശ്രീകുമാറും പറഞ്ഞു.

ALSO READ: പെര്‍മിറ്റ് ലംഘിച്ച റോബിന്‍ ബസിനെ കസ്റ്റഡിയില്‍ എടുത്തു; പിഴ ഈടാക്കി വിട്ടയച്ചു

നോവലിസ്റ്റും കഥാകൃത്തും ഏദൻ, ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ എസ്.ഹരീഷിന്റ കഥയാണ് ആദ്യ ചലച്ചിത്രമാകുന്നത്. ഹരീഷിനൊപ്പം പങ്കാളിയായി പ്രേം ശങ്കർ ആദ്യ സിനിമ സംവിധാനം ചെയ്യും. പാലക്കാടൻ പശ്ചാത്തലത്തിലെ ഹാസ്യ പ്രമേയമാണ് ചിത്രത്തിന്റേത്. ഒഗിൾവി, ഗ്രേ, ഫിഷ്ഐ, മെക്കാൻ, പുഷ് 360 തുടങ്ങിയ പരസ്യ ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറും ബ്രിട്ടാനിയ, ഐ.ടി.സി, ടി.വി.സി, ലിവൈസ്, റാംഗ്ലർ തുടങ്ങി അനേകം ബ്രാൻഡുകൾക്ക് പരസ്യചിത്രം സംവിധാനം ചെയ്ത പ്രേം ശങ്കറിന്റെ രണ്ടാമത്തെ സിനിമയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News