ഇഷ്ടവസ്ത്രം ധരിക്കാൻ അനുവാദമില്ല, അയാളിൽ നിന്നും പുറത്തുവന്നു, ഇനി വേണ്ടത് ഇങ്ങനെയൊരാളെ: സുചിത്ര പറയുന്നു

മലൈക്കോട്ടൈ വാലിബനിലൂടെ മോഹൻലാലിൻറെ നായികയായി മികച്ച പ്രകടനമാണ് സീരിയൽ നടി സുചിത്ര കാഴ്ചവെച്ചത്. വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ സുചിത്രയ്ക്ക് ഒരു സിനിമയിൽ ലഭിക്കുന്ന ഏറ്റവും മികച്ച വേഷമാണ് വാലിബനിലെ മാതംഗി. ഇപ്പോഴിതാ തന്റെ മുൻകാല ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സുചിത്ര വ്യക്തമാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.

വിഡിയോയിൽ സുചിത്ര പറഞ്ഞത്

ALSO READ: റിപ്പബ്ലിക് ദിനത്തിലെ പരേഡ് വാഹന വിവാദം; ‘ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിത്’: മന്ത്രി മുഹമ്മദ് റിയാസ്

കല്യാണം കഴിക്കും. എന്നെ മനസിലാക്കുന്ന, എന്തും എനിക്ക് തുറന്ന് പറയാന്‍ പറ്റുന്ന ഒരു സുഹൃത്തിനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒരാള്‍ വന്നാല്‍ മാത്രം വിവാഹം. ഇപ്പോള്‍ ഒരു ബ്രേക്കപ് കഴിഞ്ഞ സ്റ്റേജിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. അയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ ഒന്നും കഴിയാത്ത ഒരാള്‍ക്കൊപ്പമായിരുന്നു ഞാന്‍ ഇതുവരെ എന്നത് ആ ബന്ധത്തില്‍ നിന്ന് പുറത്ത് കടന്നപ്പോഴാണ് ബോധ്യമായത്.

ALSO READ: വിമർശനങ്ങൾ ശക്തം, ടിനുവിന്റെ കുലുക്കം നെഗറ്റീവായി, ഒടുവിൽ ‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ’, എന്ന പുതിയ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News