‘വാഴ’ വിജയത്തിന് ശേഷം ഹാഷിറും ഫ്രണ്ട്സും ഒടിടിയിലേക്ക്; റിലീസ് തീയതി

vaazha

തിയേറ്ററുകളിൽ വമ്പൻ വിജയം നേടി പ്രേക്ഷകർ ഏറ്റെടുത്ത ‘വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് ‘ ഒടിടിയിലേക്ക് എത്തുന്നു. ഓഗസ്റ്റ് 15 ന് ആയിരുന്നു വാഴ തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ സെപ്റ്റംബര്‍ 23 ന് ചിത്രം ഒടിടിയിലെത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.

ആനന്ദ് മേനോൻ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയതായിരുന്നു ചിത്രത്തിലെ പ്രധാന സവിശേഷത.

ALSO READ: ബോക്‌സ് ഓഫീസ് തൂത്തുവാരാന്‍ സൂര്യയുടെ ‘കങ്കുവ’ എത്തുന്നു; ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

ഇവരെ കൂടാതെ ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരായിരുന്നു മറ്റ് താരങ്ങൾ. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News