എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസില്‍ ഒഴിവ്; അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍, ഓഫീസര്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍, മാനേജ്‌മെന്റ് ട്രെയിനി, തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 367 ഒഴിവുണ്ട്. അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍, ഗ്രാജുവേറ്റ് എന്‍ജിനീയറിങ് ട്രെയിനി തസ്തികകളില്‍ തിരുവനന്തപുരത്തും ഒഴിവുണ്ട്.

എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറുടെ ഒഴിവുകളില്‍ എസ്.സി./എസ്.ടി./ ഒ.ബി.സി വിഭാഗക്കാര്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണ്. അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ (കരാര്‍ നിയമനം): ഒഴിവ്-209 (തിരുവനന്തപുരം-20, ഡല്‍ഹി-87, മുംബൈ-70, കൊല്‍ക്കത്ത-12, ഹൈദരാബാദ്-10, നാഗ്പുര്‍-10). യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കംപ്യൂട്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 35, ജനുവരി 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

ALSO READ: സുസ്ഥിര വികസനത്തില്‍ കേരളം ഏറ്റവും മികച്ചതെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍

എയര്‍ക്രാഫ്റ്റ്‌സ് മെയിന്റനന്‍സ് എന്‍ജിനീയറിങ് (എസ്.സി./എസ്.ടി./ ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മാത്രം): ഒഴിവ്-60. പ്രായം: ഒ.ബി.സി.-53, എസ്.സി./എസ്.ടി.-55). യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ് മുഖ്യ വിഷയമായിട്ടുള്ള പന്ത്രണ്ടാംക്ലാസ് ജയം/ഡിപ്ലോമ/ എന്‍ജിനീയറിങ് ബിരുദം, ഡി.ജി.സി.എ. ലൈസന്‍സ്, എയര്‍ക്രാഫ്റ്റിലുള്ള സി.എ.ആര്‍. 66 സി.എ.ടി. ആ1/ആ2 ലൈസന്‍സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വെബ്സൈറ്റില്‍ ലഭിക്കും.

ഗ്രാജുവേറ്റ് എന്‍ജിനീയറിങ് ട്രെയിനി യിലേക്ക് 74 ഒഴിവ് ഉണ്ട്.(തിരുവനന്തപുരം-15, ഡല്‍ഹി-24, മുംബൈ-22, കൊല്‍ക്കത്ത-3, ഹൈദരാബാദ്-3, നാഗ്പുര്‍-7). ബി.ഇ./ബി.ടെക്(എയ്‌റോനോട്ടിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇന്‍ഡസ്ട്രിയല്‍/പ്രൊഡക്ഷന്‍/കെമിക്കല്‍ എന്‍ജിനീയറിങ്), 80 ശതമാനം മാര്‍ക്കോടെ ഗേറ്റ് പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. 28 വയസിൽ കൂടുതൽ പ്രായം കവിയരുത്. ജനുവരി 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

ALSO READ: സുസ്ഥിര വികസനത്തില്‍ കേരളം ഏറ്റവും മികച്ചതെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍

ഓഫീസര്‍ (ഹ്യൂമന്‍ റിസോഴ്‌സ്) ഒഴിവ്-24. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം/ബിരുദാനന്തര ബിരുദം, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായം 40 കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 29 ആണ് . വിശദവിവരങ്ങള്‍ക്ക് www.aiesl.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ: ഓഫീസര്‍ തസ്തികയിലേക്ക് രജിസ്റ്റേഡ്/സ്പീഡ് പോസ്റ്റ് വഴിയും മറ്റ് തസ്തികകളിലേക്ക് careers@aiesl.in ഇ-മെയില്‍ വിലാസത്തിലുമാണ് അപേക്ഷിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News