സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍ സംബന്ധിച്ച് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 5 വര്‍ഷത്തിനിടെ നടത്തിയ പുതിയ നിയമനങ്ങള്‍, അനുവദിച്ച തസ്തികകള്‍, നിലവിലെ ഒഴിവുകള്‍ എന്നിവ വ്യക്തമാക്കണം എന്നായിരുന്നു ചോദ്യം. എന്നാല്‍ കൃത്യമായ ഡേറ്റ വേര്‍തിരിച്ച് നല്‍കാന്‍ കേന്ദ്ര പഴ്സണല്‍ മന്ത്രാലയം തയ്യാറായില്ല.
ALSO READ:ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യം; വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രം
റോസ്ഗര്‍ തൊഴില്‍ മേളകളെക്കുറിച്ചുളള പൊതുവായ പരാമര്‍ശം മാത്രമായിരുന്നു മറുപടി. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ഒളിച്ചോട്ടമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു. സര്‍ക്കാരിന്റെ സുതാര്യതയില്ലായ്മയും നിരുത്തരവാദിത്വവുമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ:‘നദിയിൽ നാല് ലോഹ ഭാഗങ്ങൾ കണ്ടെത്തി, പരിശോധന രാത്രിയിലും തുടരും’: റിട്ട. മേജർ ജനറൽ, എം ഇന്ദ്രബാലൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here