തൊഴില്‍ അവസരവുമായി ഇന്ത്യന്‍ ബാങ്ക്; പ്രാദേശിക ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

apply now

തൊഴില്‍ അവസരവുമായി ഇന്ത്യന്‍ ബാങ്ക്. പ്രാദേശിക ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ അപേക്ഷിക്കാന്‍ അവസരമുണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തില്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത.

ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് (ജെഎംജി) സ്‌കെയിലിലായിരിക്കും നിയമനം. പ്രാദേശിക ഭാഷാ അറിവ് പരിശോധിക്കുന്നതിനായി ടെസ്റ്റ് ഉണ്ടായിരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക.

Also Read : ബംഗാളിൽ കൂടുതൽ ഫാസ്റ്റ്ട്രാക് കോടതികൾ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ നിർദേശം

അപേക്ഷിക്കാനുള്ള കുറവ് പ്രായം ഇരുപതും ഏറ്റവും ഉയര്‍ന്ന പ്രായപരിധി മുപ്പതും ആണ്. അഞ്ച് സംസ്ഥാനങ്ങളിലായി 300 ഒഴിവുകളാണുള്ളത്.

സംസ്ഥാന തല ഒഴിവുകള്‍

തമിഴ്നാട് / പുതുച്ചേരി- 160

കര്‍ണാടക- 35

ആന്ധ്രപ്രദേശ്, തെലങ്കാന- 50

മഹാരാഷ്ട്ര – 40

ഗുജറാത്ത്- 15

ഭാഷാപ്രാവീണ്യം

തമിഴ്

കന്നഡ

തെലുഗു

മറാത്തി

ഗുജറാത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News