മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തണം: കെ എസ് ജി എ എം ഒ എ

ഒഴിഞ്ഞു കിടക്കുന്ന മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തണമെന്ന് കേരള സ്റ്റേറ്റ് ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍. തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച് നടന്ന യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.

സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറികളിലും ആശുപത്രികളിലുമായി ഒഴിഞ്ഞു കിടക്കുന്ന 80ഓളം മെഡിക്കല്‍ ഓഫീസര്‍ തസ്തികകളാണ് ഇത് അടിയന്തിരമായി പി എസ് സി നിയമനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരതീയ ചികിത്സ വകുപ്പിന്റെ കീഴിലെ മുഴുവന്‍ ആയുര്‍വേദ ഡിസ്പന്‍സറികളിലും ഒപി തല പഞ്ചകര്‍മ്മ ചികിത്സ പദ്ധതിയായ ആയുര്‍കര്‍മ്മ നടപ്പിലാക്കുക. ഇതുവഴി സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സയുടെ ഗുണം ലഭ്യമാക്കാന്‍ സാധിക്കുമെന്നും യോഗത്തില്‍ ചര്‍ച്ചയായി.

Also Read: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുട്ടിയുടെ പിതാവിന് കേസുമായി ബന്ധമില്ല: എഡിജിപി

തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച് നടന്ന അസോസിയേഷന്‍ യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് ഡോ ആര്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ വി ജെ സെബി , ട്രഷറര്‍ ഡോ ജയറാം, വൈസ് പ്രസിഡണ്ട് ഡോ ഹരികുമാര്‍ നമ്പൂതിരി, ഫിസിഷ്യന്‍ എഡിറ്റര്‍ ഡോ പ്രഹ്ലാദ്, വനിതാ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഡോ. വഹീദ റഹ്‌മാന്‍, കണ്‍വീനര്‍ ഡോ. ആശ, മേഖലാ ഭാരവാഹികളായ ഡോ വിനോദ് നമ്പൂതിരി, ഡോ അരുണ്‍കുമാര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. ഷാജി ബോസ്സ്, ജില്ലാ സെക്രട്ടറി ഡോ. സിസിലറ്റ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ രശ്മി ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News