സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 8283 ഒഴിവുകൾ; ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇന്നു മുതല്‍ അപേക്ഷിക്കാം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിരവധി ഒഴിവുകൾ. എണ്ണിയിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത് . ജൂനിയര്‍ അസോസിയേറ്റ്/ ക്ളര്‍ക്ക് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) പദവികളിലേക്കാണ് നിയമനം. ആകെ 8283 ഒഴിവുകളാണുള്ളത്.

also read: തിരുവനന്തപുരം വാമനപുരത്ത് വാഹനാപകടം; രണ്ട് പേര്‍ക്ക് പരിക്ക്

എസ്ബിഐയുെട ഔദ്യോഗിക വെബ്സൈറ്റായ sbi.co.in ലൂടെ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാവുന്നതാണ്. അവസാന തിയതി ഡിസംബര്‍ ഏഴ്. പ്രിലിമിനറി പരീക്ഷ ജനുവരിയിലാകും നടക്കുക.ഒരു മണിക്കൂർ ഉള്ള പ്രിലിമിനറി പരീക്ഷയ്ക്ക് നൂറു മാര്‍ക്കാണ്. പ്രിലിമിനറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കാം.

also read: വിഴിഞ്ഞത്ത് മൂന്നാമത്തെ കപ്പല്‍ 27ന് എത്തും

പ്രായം 20 നും 28 നും ഇടയില്‍ ഉള്ളവരായിരിക്കണം. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി അല്ലെങ്കില്‍ തത്തുല്യംമാണ് അടിസ്ഥാന യോഗ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News