വാക്‌സിനുകള്‍ക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഉടനുണ്ടായേക്കും

cancer

അര്‍ബുദത്തിന് എന്ന് മരുന്ന് കണ്ടുപിടിക്കും? വര്‍ഷങ്ങളായി ഏവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്.  പലരും ഈ ചോദ്യത്തിന് ഒരു വ്യക്തമായ ഉത്തരം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പരീക്ഷണങ്ങള്‍ ഫലം കണ്ടില്ല. എന്നാല്‍ ഇപ്പോള്‍ ചില പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ശ്വാസകോശ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന വാക്‌സിന്റെ പരീക്ഷണം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഏഴ് രാജ്യങ്ങളിലാണ് നിലവില്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്.

ALSO READ: കെ.എല്‍ രാഹുല്‍ വിരമിക്കുന്നോ? അഭ്യുഹമുയര്‍ത്തി സോഷ്യല്‍ മീഡിയ പോസ്റ്റ്

ബിഎന്‍ടി116 എന്ന് പേര് നല്‍കിയിരിക്കുന്ന വാക്‌സിന്‍ ശ്വാസകോശ അര്‍ബുദത്തെ പ്രതിരോധിക്കാനും ഭേദമാക്കാനും  സഹായിച്ചേക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ബ്രിട്ടന്‍ സ്വദേശിയായ അറുപത്തിയേഴുകാരന്‍ വാക്‌സിന്റെ ഡോസ് സ്വീകരിച്ചിട്ടുണ്ട്. യുകെ, ജര്‍മനി, പോളണ്ട്, യുഎസ്, ഹംഗറി, സ്‌പെയിന്‍ അടക്കമുള്ള രാജ്യങ്ങളിലാണ് വാക്‌സിന്റെ ട്രയല്‍ ഇപ്പോള്‍ നടക്കുന്നത്. ആകെ 130 രോഗികളില്‍ ആയിരിക്കും വാക്‌സിന്‍ പരീക്ഷിക്കുക.ഇതില്‍ 20 പേര്‍ ബ്രിട്ടനില്‍ നിന്നുള്ളവരാണ്.

ALSO READ: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതകക്കുറ്റം ചുമത്തി

എംആര്‍എന്‍എയെ കേന്ദ്രീകരിച്ചാണ് വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത്. എന്‍എസ്സിഎല്‍സിയില്‍ നിന്നുള്ള ട്യൂമര്‍ മാര്‍ക്ക് ഉപയോഗിച്ച് രോഗപ്രതിരോധ
സംവിധാനത്തെ അവതരിക്കും. തുടര്‍ന്ന് ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും. ക്യാന്‍സര്‍ കോശങ്ങളെ ചെറുക്കാന്‍ വാക്‌സിന്‍ ശരീരത്തെ പ്രാപ്തമാക്കും.

ALSO READ: നേപ്പാളില്‍ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു

ഓരോ വര്‍ഷവും 1.9 ദശലക്ഷം പേരാണ് അര്‍ബുദം ബാധിച്ച് മരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടൂതല്‍ മരണം സംഭവിക്കുന്നത് ശ്വാസകോശ അര്‍ബുദം ബാധിച്ചവരെയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ പുതിയ വാക്‌സിന്റെ വികസനം ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കിക്കാണുന്നത്. പരീക്ഷണം വിജയകരമെങ്കില്‍ അത് ശാസ്ത്ര-മെഡിക്കല്‍ രംഗത്ത് പുതിയൊരു നാഴികകല്ലാകുമെന്നതില്‍ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News