വാച്ചാത്തി സിനിമയാകുന്നു; സംവിധായികയായി രോഹിണി

വീരപ്പന്‍ വേട്ടയുടെ മറവില്‍ ഭരണകൂട ഭീകരത അരങ്ങേറിയ വാച്ചാത്തി സംഭവം തമിഴില്‍ സിനിമയാകുന്നു. സിനിമാനടി കൂടിയായ രോഹിണിയാണ് ചിത്രത്തിന്റെ സംവിധാനം. പ്രമുഖ തമിഴ് സാഹിത്യകാരനും തമിഴ്‌നാട് മുര്‍പോക്ക് എഴുത്തോളര്‍ കലൈഞ്ജര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ ആദവന്‍ ദീക്ഷണ്യയാണ് തിരക്കഥയൊരുക്കുന്നത്. ചിത്രീകരണം ഇതുവരെയും ആരംഭിച്ചിട്ടില്ല. ജയലളിത സര്‍ക്കാര്‍ ഒരു ആദിവാസി ഗ്രാമത്തോട് ചെയ്ത ക്രൂരതയും അതിന് ഇരയായ സ്ത്രീകള്‍ നടത്തിയ ചെറുത്തു നില്‍പ്പുമാണ് സിനിമയുടെ ഉള്ളടക്കം.

ALSO READ:ഒപ്പമിറങ്ങിയ വി എസിന് വിപ്ലവാഭിവാദ്യങ്ങൾ; ആശംസകള്‍ നേര്‍ന്ന് എൻ ശങ്കരയ്യ
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും ഭീകരമായ ഭരണകൂടവേട്ടകളിലൊന്നായിരുന്നു വാച്ചാത്തിയില്‍ അരങ്ങേറിയത്. 1992 ജൂണ്‍ 20 നു വീരപ്പന്‍ വേട്ടയുടെ മറവില്‍ വാച്ചാത്തിയില്‍ ആദിവാസി ഗ്രാമത്തിലേക്ക് വനംവകുപ്പിലെയും പൊലീസിലെയും 269 ഉദ്യോഗസ്ഥര്‍ സായുധരായി പാഞ്ഞെത്തി. കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിക്കുകയും 154 ഓളം വീടുകള്‍ ചുട്ടെരിക്കുകയും ചെയ്തു. വളര്‍ത്തുമൃഗങ്ങളെയും ചുട്ടുകൊന്നു. സ്ത്രീകൾ കൂട്ടബലാല്‍സംഗം ചെയ്തു. രണ്ട് ദിവസത്തോളം അവിടെ തങ്ങിയ ഉദ്യോഗസ്ഥ സംഘം ആ ഗ്രാമത്തെ അഗ്നിക്കിരയാക്കി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 133 ഗ്രാമീണരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

ALSO READ:വി എസ്സിന്റെ ഒരു സമര നൂറ്റാണ്ട്; ജനനായകന് ആദരമായി ‘ഒരു സമര നൂറ്റാണ്ട് ‘ഇന്ന് പ്രകാശനം ചെയ്യും

ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ ഓടി രക്ഷപ്പെട്ട് ദിവസങ്ങളോളം കാട്ടില്‍ കഴിഞ്ഞ ഗ്രാമീണര്‍ വഴിയാണ് ഈ ക്രൂരതകളുടെ വിവരങ്ങള്‍ പുറത്തറിയുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം ഇക്കഴിഞ്ഞ സെപ്തംബര്‍ 29 ന് മദ്രാസ് ഹൈക്കോടതി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷ ശരിവെച്ചു. തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഈ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News