‘വടക്ക് ദിക്കിലൊരു’ ഗാനത്തിന്റെ വീഡിയോ എത്തി ‘അൻപോട് കൺമണി’ നവംബർ എട്ടിന് റിലീസാകും

Anbodu Kanmani

അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷങ്ങളിലെത്തുന്ന‘അൻപോട് കൺമണി’ എന്ന സിനിമയിലെ കല്യാണപ്പാട്ടായ ‘വടക്ക് ദിക്കിലൊരു’ എന്ന ​ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഫീൽ-ഗുഡ് ഴോണറിലെത്തുന്ന സിനിമ നവംബർ എട്ടിനാണ് റിലീസ് ചെയ്യുന്നത്.

വിവാഹാഘോഷങ്ങളുടെ പശ്ചാത്തലത്തിലുള്ള ​ഗാനത്തിന് മനു മഞ്ജിത്താണ് വരികൾ ഒരുക്കിയിരിക്കുന്നത്. സാമുവൽ എബി സംഗീത സംവിധാനം നിർവഹിച്ച ​ഗാനം സിത്താര കൃഷ്ണകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഇറങ്ങിയപ്പോൾ തന്നെ ട്രെൻഡിംഗ് ആയിരുന്നു.

Also Read: തന്മയ സോള്‍ കേന്ദ്രകഥാപാത്രം; ‘ഇരുനിറത്തി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രനാണ് നിർമ്മിക്കുന്നത്. 123മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

അനീഷ് കൊടുവള്ളിയാണ് ചിത്രം രചിച്ചിരിക്കുന്നത്. സാമൂഹിക ഘടനകളിലും ദീർഘകാല പാരമ്പര്യങ്ങളിലും ജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്നങ്ങൾ അതിരസകരമായി അവതരിപ്പിക്കുകയാണ് അൻപോട് കണ്മണിയിൽ. ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്.പിള്ളയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News