വടക്കഞ്ചേരി അഞ്ചുമൂർത്തി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച

വടക്കഞ്ചേരി മംഗലം അഞ്ചുമൂർത്തി ക്ഷേത്രത്തിൽ കവർച്ച. മോഷണത്തിൽ ക്ഷേത്ര ഭണ്ഡാരത്തിലെ 25000ത്തോളം രൂപ കവർന്നതായാണ് പ്രാഥമിക നിഗമനം.ഞായറാഴ്ച രാവിലെ ക്ഷേത്രം തുറന്നപ്പോഴാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. 9 ഭണ്ഡാരങ്ങളിൽ എട്ട് ഭണ്ഡാരങ്ങളാണ് മോഷണം നടത്താനായി കുത്തിതുറന്നിട്ടുള്ളത്. നാലമ്പലത്തിനകത്ത് വിവിധ പ്രതിഷ്ഠകൾക്ക് മുന്നിലിരുന്ന ഹുണ്ടികകൾ ആണ് മോഷ്ടാവ് തകർത്തിരിക്കുന്നത്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: 17 കാരിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News