വടകരയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം; ആഹ്ലാദ പ്രകടനം രാത്രി 7 മണി വരെ

വടകരയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഫലദിവസം ആഹ്ലാദ പ്രകടനം രാത്രി 7 മണി വരെയായി പരിമിതപ്പെടുത്തി. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിലാണ് വടകരയില്‍ യോഗം ചേര്‍ന്നത്. നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് മുന്നിലുണ്ടാകുമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിപി മോഹനന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

ALSO READ:  പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍; കോടതിയില്‍ നാടകീയ രംഗങ്ങള്‍

രാവിലെ 11 മണിയോടെ വടകര റൂറല്‍ എസ് പി ഓഫിസിലാണ് യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വടകര മണ്ഡലത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു യോഗം. ഉത്തര മേഖലാ ഐ ജി വിളിച്ച യോഗം കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലാണ് ചേര്‍ന്നത്. വടകരയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണയായി ‘ തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ്‍ 4 ന് ആഹ്ലാദ പ്രകടനം രാത്രി 7 മണി വരെ നടത്താനാണ് അനുമതി ദേശീയ തലത്തിലെ ആഹ്ലാദ പ്രകടനം ജൂണ്‍ 5 ന് നടത്താനും ധാരണയായി. നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് മുന്നിലുണ്ടാകുമെന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ:  പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം; എറണാകുളം ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

വടകരയില്‍ നടന്ന വര്‍ഗീയ അധിക്ഷേപ പ്രചരണങ്ങളും ചര്‍ച്ചയായി. വടകര മണ്ഡലത്തില്‍ വരുന്ന റൂറല്‍ എസ്പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍, ലീഗ് നേതാവ് അഹമ്മദ് പുന്നക്കല്‍, തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News