വടകരയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപെട്ടു

car fire

വടകര കുഞ്ഞിപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.യാത്രക്കാർ രക്ഷപെട്ടു. രാത്രി 7 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന എത്തിയോസ് ലിവ കാറാണ് കത്തി നശിച്ചത്. കാർ ഉടമ മലപ്പുറം സ്വദേശി ഹാരിസും നാല് അംഗ കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.

ALSO READ: കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുഴഞ്ഞുവീണു മരിച്ചു

മാഹി ബൈപ്പാസിൽ നിന്നും കുഞ്ഞിപ്പള്ളി ദേശീയ പാതയിലേക്ക് ലൈറ്റില്ലാതെ ഓടിച്ച് വന്ന കാർ ദേശീയപാതയിൽ എസ് കോർട്ടിനായ് നിർത്തിയിട്ട വടകര പൊലീസിൻ്റ ശ്രദ്ധയിൽ പെടുകയും കാർ
പൊലീസ് കൈകാട്ടി നിർത്തിക്കുകയുണ്ടായി. ഇതിനിടെ കാറിന് ചുവടെതീ കാണുകയും കുടുംബം
പുറത്ത് ഇറങ്ങിയ ഉടനെ കാർ കത്തി നശിക്കുകയുമുണ്ടായി. ചോമ്പാല പൊലീസും വടകര അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി തീ കെടുത്തി കാർ പൂർണമായി കത്തി നശിച്ചു.

News Summary- The car which was running in Vadakara Kunjippalli in kozhikode district was burnt down. The passengers escaped without injury

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News