കോഴിക്കോട് കാരവനില്‍ രണ്ട് മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

വടകര കരിമ്പനപാലത്ത് കാരവനില്‍ മൃതദേഹം കണ്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.സ്ഥലത്ത് ഫോറന്‍സിക് സംഘവും ഇന്ന് പരിശോധന നടത്തും.

വടകര കരിമ്പനപ്പാലത്താണ് സംഭവം ഉണ്ടായത്. KL 54 P 1060 നമ്പർ കാരവനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പട്ടാമ്പി സ്വദേശികളായ മനോജും ജോയലുമാണ് മരിച്ചതെന്ന് വടകര റൂറൽ എസ്പി നിതിൻ രാജ് പറഞ്ഞു. വിശ്രമിക്കുന്നതിനിടയിൽ എസിയുടെ തകരാർ മൂലം വിഷവാദകം ശ്വസിച്ച് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Also read: സംഗീതത്തിന്റെ ശ്രീകോവിലിൽ എത്തിയ അനുഭൂതി; മുംബൈയിൽ റഫിയുടെ വീട്ടിലെത്തിയ അനുഭവം പങ്ക് വച്ച് ജയരാജ് വാരിയർ

പൊന്നാനിയിൽ രജിസ്റ്റർ ചെയ്ത വാഹനമാണ്. ഫ്രന്റ് ലൈൻ ഹോസ്പിറ്റാലിറ്റിയുടേതാണ് വാഹനമെന്നും നാസർ എന്നയാളുടെ പേരിലാണിതെന്നും പൊലീസ് അറിയിച്ചു.

കാരവൻ രണ്ട് ദിവസമായി നിർത്തിയിട്ടത് സംശയം തോന്നി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാഹനം ഏറെസമയമായി റോഡിൽ നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News