സാംസ്കാരിക സായാഹ്നങ്ങൾക്കിനി പുതുവേദി; വടകര സാംസ്കാരിക ചത്വരം നാടിന് സമർപ്പിച്ചു

വടകരയുടെ സായാഹ്നങ്ങൾ സാംസ്കാരിക സമ്പന്നമാക്കാൻ നഗരസഭ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സാംസ്കാരിക ചത്വരം നാടിന് സമർപ്പിച്ചു. പ്രമുഖ ചലച്ചിത്ര സംവിധായകനും ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ ഷാജി എൻ കരുൺ ചത്വരം ഉദ്ഘാടനം ചെയ്തു. വടകര നഗരസഭയുടെ സാംസ്കാരിക അക്കാദിമിയുടെ ഉദ്ഘാടന വേളയിലാണ് സാംസ്കാരിക ചത്വരം നിർമിക്കുമെന്ന പ്രഖ്യാപനം നടന്നത്. വടകരയുടെ ഹൃദയഭാഗത്താണ് സാംസ്കാരിക ചത്വരം നിർമിച്ചിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡിപിആർ തയ്യാറാക്കി ഏറ്റെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. നഗരസഭ 50 ലക്ഷം രൂപ വകയിരുത്തിയാണ് ചത്വരം നിർമിച്ചത്.

ALSO READ; കൊച്ചിയിലും വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; സന്ദേശം എക്‌സിലൂടെ

തുറന്ന വേദിക്കു പുറമെ, ദീപാലങ്കാരം, ചുറ്റുമതിൽ, ഗേറ്റ്, യാർഡ് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. തുറന്ന വേദിക്ക് മുന്നിലും വശങ്ങളിലുമായി 500 ഓളം പേർക്ക് ഒരേ സമയം ഇരുന്ന് പരിപാടികൾ വീക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് ചത്വരത്തിൻ്റെ നിർമാണം. വടകരയുടെ കലാ സാംസ്കാരിക കായിക പെരുമ വിളിച്ചോതുന്ന കളരി, തെയ്യം, വോളിബോൾ തുടങ്ങിയവയുടെ ചുമർ ശിൽപ്പങ്ങളും ചത്വരത്തിന് മാറ്റുകൂട്ടുന്നുണ്ട്. സാംസ്കാരിക പരിപാടികൾക്ക് ഒപ്പം സായാഹ്നങ്ങളിൽ സമയം ചെലവഴി ക്കാനും, ചലച്ചിത്ര പ്രദർശനങ്ങൾക്കും ഉൾപ്പെടെ ചത്വരം ഇനി വേദിയാകും. പ്രമുഖ ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുൺ ചത്വരം നാടിന് സമർപ്പിച്ചു.ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News