വടകര നാദാപുരം റോഡ് ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരിക്ക്

vadakara

വടകര നാദാപുരം റോഡ് ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശികളായ യുവാക്കൾക്കാണ് പരിക്കേറ്റത്. കൊയിലാണ്ടി സ്വദേശികളായ ചാലിൽ പറമ്പത്ത് സിനാൻ (18), മജീദ് (20), മുഹമ്മദ് റിഷാദ് (19), വളപ്പിൽ ചെറിയ പുരയിൽ ആദിൽ (20) എന്നിവർക്കാണ് പരിക്കേറ്റത്.

ALSO READ; പള്ളിത്തർക്കത്തിൽ കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി

കണ്ണൂർ എയർപോർട്ടിൽ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. രാവിലെ 9 മണിയോടെയായിരുന്നു അപകടം. കണ്ണൂർ എയർപോർട്ടിൽ ബന്ധുവിനെ യാത്രയാക്കി തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. പരിക്കറ്റവരെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News