ശൈലജ ടീച്ചറെയും മഞ്ജുവാര്യരെയും അധിക്ഷേപിച്ച സംഭവം; കെ.എസ് ഹരിഹരന് പൊലീസ് നോട്ടീസ് അയച്ചു

ശൈലജ ടീച്ചറെയും മഞ്ജുവാര്യരെയും അധിക്ഷേപിച്ച സംഭവത്തിൽ ആർഎംപി നേതാവ് കെ. എസ് ഹരിഹരന് വടകര പൊലീസ് നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം വടകര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ പറയുന്നത്.

ALSO READ: രഹസ്യത്തിന്റെ ചുരുളഴിഞ്ഞു; വാറന്‍ ബഫറ്റിന്റെ രഹസ്യ നിക്ഷേപം വെളിപ്പെടുത്തി

വടകരയിൽ സിപിഐഎം വർഗീയതക്കെതിരെ യുഡിഎഫ് – ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പരാമർശം. ‘ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും’; എന്നായിരുന്നു ഹരിഹരന്റെ പരാമർശം. സംഭവം വിവാദമായതോടെ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു.

ALSO READ: രാഹുൽ വിദേശത്തേക്ക് കടന്നതിന് തെളിവ് ഇല്ലെന്ന് പൊലീസ്; വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News