വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി സ്മാരക അവാർഡ് 2024 അമ്പലത്തറ കുഞ്ഞി കൃഷ്ണന്

സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്ന വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകുന്ന പുരസ്കാരത്തിനായി ഈ വർഷം എൻഡോസൾഫാൻ വിരുദ്ധ സമര പോരാളിയായ അമ്പലത്തറകുഞ്ഞികൃഷ്ണനാണ്. 25,000 രൂപയും പ്രശസ്ത ശിൽപി കെ.കെ.ആർ. വെങ്ങര രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

അമ്പലത്തറ കുഞ്ഞികൃഷ്ണൻ(1952 )
അമ്മ – കുഞ്ഞിപ്പെണ്ണ്
അച്ഛൻ മരുതോട്ട് കരിയൻ,
കാസർഗോഡ് ജില്ലയിലെ അമ്പലത്തറയിൽ ജനനം.

Also read:സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി

സംഭവ ബഹുലമായ പൊതുജീവിതത്തിനുടമ. അഞ്ചുപതിറ്റാണ്ടിൻ്റെ സമര ഭരിത ജീവിതമാണ് അമ്പലത്തറയുടെത്. വിപ്ലവരാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചു. 1980കൾ തൊട്ട് പരിസ്ഥിതി സമരമുഖങ്ങളിലെ പോരാളി . എൻഡോസൾഫാൻ വിരുദ്ധസമരങ്ങളുടെ മുന്നണി പോരാളിയെന്ന നിലയിൽ ശ്രദ്ധേയൻ. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശയും ആശ്രയവുമായ സ്നേഹവീടിൻ്റെ പ്രധാന സംഘാടകരിലൊരാൾ. പരിസ്ഥിതിയുടെയും സാമൂഹ്യ നീതിയുടെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ട് വിശ്രമമില്ലാത്ത പോരാട്ടമാണ് അദ്ദേഹമിപ്പോഴും തുടരുന്നത്.

Also read:ക്യൂബയെ അടുത്തറിയാം, ഒരു മലയാളി തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതി; എന്‍ പി ഉല്ലേഖിന്റെ പുതിയ പുസ്തകം പരിചയപ്പെടുത്തി അമീര്‍ ഷാഹുല്‍

നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിലേർപ്പെട്ട നൂറുകണക്കിന് മനുഷ്യരിലൊരാളാണ് വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി. സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്നു. ആശയപ്രചരണരംഗത്ത് പ്രവർത്തിച്ചതിനാൽ നവയുഗം നമ്പൂതിരി എന്ന പേരിലാണറിയപ്പെട്ടത്.
വി.എസ്.അനിൽകുമാർ , പത്മനാഭൻ ബ്ലാത്തൂർ,വി.ആയിഷാ ബീവി എന്നിവർ അംഗങ്ങളും മാധവൻ പുറച്ചേരി സെക്രട്ടറിയുമായ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്.
നവംബർ 17ന് രാവിലെ 10 മണിക്ക് പുറച്ചേരിയിലെ വീട്ടുമുറ്റത്ത് വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. കഥാകാരൻ അംബികാസുതൻ മാങ്ങാട് അവാർഡ് സമർപ്പിക്കും

പത്രസമ്മേളനത്തിൽ ജൂറി അംഗം പത്മനാഭൻ ബ്ലാത്തൂർ, സ്മാരക സമിതി ഭാരവാഹികളായ മാധവൻ പുറച്ചേരി, വി.ഇ. പരമേശ്വരൻ എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News