ചന്തു ചേകവർ വീണ്ടും ബിഗ് സ്‌ക്രീനിൽ: റീ  റിലീസിനൊരുങ്ങി ഒരു വടക്കൻ വീരഗാഥ

VADAKKAN VEERAGATHA

35 വർഷങ്ങൾക്ക് ശേഷം റീ  റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥ. 1989 ഇൽ തിയറ്ററുകൾ പ്രകമ്പനം കൊള്ളിച്ച വടക്കൻ വീട്ടിൽ ചന്തുവിൻ്റെ കഥ ഇനി 4k ദൃശ്യമികവിൽ ആസ്വദിക്കാം. തൊണ്ണൂറുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമക്ക് തിരക്കഥ എഴുതിയത് മലയാളത്തിൻ്റെ പ്രിയപ്പെട്ട സാഹിത്യകാരൻ എം ടിയും  സംവിധാനം ചെയ്തത്  ഹരിഹരനുമായിരുന്നു. കെ രാമചന്ദ്രബാബു കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതമൊരുക്കിയതാവട്ടെ അനശ്വര സംഗീതജ്ഞൻ ബോംബെ രവിയും.

ASLO READ; ഒന്നാമൻ മസ്‌ക്, പട്ടികയിൽ യൂസഫലിയും: ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പുറത്ത്

മമ്മൂട്ടി തന്നെയാണ് ചിത്രം റീ റീലീസ് ചെയ്യുന്ന വിവരവും ടീസറും അദ്ദേഹത്തിൻ്റെ ഫേസ്ബുക് പേജ് വഴി പങ്കുവച്ചത്. നമ്മൾ വടക്കൻ പാട്ടുകളിലൂടെ പാടിയറിഞ്ഞ ചതിയൻ ചന്തുവിന് വേറിട്ടൊരു മുഖം നൽകുകയായിരുന്നു എം ടി വടക്കൻ വീരഗാഥയിലൂടെ.  4k മികവിൽ യൂടൂബിൽ റിലീസ് ചെയ്ത ടീസർ 2 മണിക്കൂറിനുള്ളിൽ പതിനായിരക്കണക്കിന് പേരാണ് കണ്ടത്.

ALSO READ; ഉത്തരമുണ്ടോ? സഭയിൽ നിന്ന്  തോറ്റോടിയ പ്രതിപക്ഷത്തോട് 10 ചോദ്യങ്ങളുമായി മന്ത്രി എംബി രാജേഷ്

തനിക്കും മലയാള സിനിമക്കും ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്നും ആശംസ വീഡിയോയിൽ നടൻ മമ്മൂട്ടി പറഞ്ഞു.മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം, മികച്ച തിരക്കഥയ്ക്കും, മികച്ച പ്രൊഡക്ഷന്‍, കോസ്റ്റ്യൂം ഡിസൈനിനുമുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News