വടിവേലു രാഷ്ട്രീയത്തിലേക്ക്? ഡി എം കെ സ്ഥാനാർത്ഥിയാകുമോ? തമിഴകത്ത് താരയുദ്ധം തന്നെയെന്നുറപ്പിച്ച് റിപ്പോർട്ടുകൾ

തമിഴ്‌നടൻ വടിവേലു രാഷ്ട്രീയത്തിലേക്കെന്നെന്ന സൂചനയുമായി റിപ്പോർട്ടുകൾ. താരം ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും എന്നാണ് വിവരം. മാമന്നൻ സിനിമയിൽ അഭിനയിച്ച താരം ഡിഎംകെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും, ഇതേ തുടർന്ന് തരാം മത്സരിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.

ALSO READ: വെണ്ണിലാക്കൊമ്പിലെ രാപ്പാടി, എന്നുമീ ഏട്ടന്റെ ചിങ്കാരി: ഒരേട്ടന്റെ കദന കഥ പറയുന്ന പാട്ട് ഇന്ന് കേൾക്കുന്നവർ ഉണ്ടോ?

ലോക്സഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വാര്‍ത്ത നിഷേധിക്കാത്ത രീതിയിലാണ് വടിവേലു മാധ്യമങ്ങളോട് പ്രതികരിച്ചത്. വടിവേലു പ്രധാന വേഷത്തില്‍ എത്തിയ മാമന്നന്‍ ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയത് തമിഴ്നാട് യുവജന സ്പോര്‍ട്സ് മന്ത്രിയായ ഉദയനിധി സ്റ്റാലിന്‍ ആയിരുന്നു. കൃത്യമായ രാഷ്ട്രീയ സൂചനകളുള്ള മാമന്നനെ മുൻ നിർത്തിയാണ് ഇപ്പോൾ വടിവേലുവിനെതിരെ രാഷ്ട്രീയ പ്രവേശനത്തിന്റെ വാർത്തകൾ പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News