ചന്ദ്രമുഖി 2 സെറ്റില്‍ നിന്നും വടിവേലു ഇറങ്ങിപ്പോയി

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ഫാസില്‍ ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനീകാന്ത് നായകനായി 2005-ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറയില്‍നിന്നുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്.

രാഘവ ലോറന്‍സും ബോളിവുഡ് താരം കങ്കണ റണാവത്തും വടിവേലുവും മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നിന്നും വടിവേലു പിന്മാറിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സംവിധായകന്‍ പി വാസുവുമായി വടിവേലു വഴക്കിട്ടുപിരിഞ്ഞെന്നും സെറ്റില്‍ നിന്നും വടിവേലു ഇറങ്ങിപ്പോയെന്നുമാണ് വിവരം.

തന്റെ രംഗങ്ങള്‍ വേഗം ചിത്രീകരിക്കണമെന്ന നിബന്ധനകള്‍ വടിവേലു മുന്നോട്ട് വച്ചുവെന്നും ഇത് സ്ഥിരം സംഭവമായപ്പോള്‍ സംവിധായകന്‍ വാസു രൂക്ഷമായി പ്രതികരിച്ചെന്നുമാണ് വിവരം.

വളരെക്കാലത്തിന് ശേഷം തന്റെ തട്ടകമായ കോമഡി വേഷത്തിലേക്ക് വടിവേലു തിരിച്ചുവരുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here