കോടമഞ്ഞിന്റെ രാഞ്ജി എന്നറിയപ്പെടുന്ന വാഗമൺ, ട്രാവൽ ലെഷർ മാസിക പ്രസ്ഥീകരിച്ച ഇന്ത്യയിലെ മികച്ച പത്തു വേനൽക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്ന് വാഗമൺ മാത്രം ആണ് ഈ പട്ടികയിൽ ഇടം പിടിച്ചത്. കേരളത്തിന്റെ തനത് വശ്യചാരുതയും ഹരിതാഭവും വിളിച്ചോതുന്നതിൽ മുൻപന്തിയിലായ വാഗമൺ വിനോദസഞ്ചാരത്തിനു പേര് കേട്ട കേരളത്തിലെ തന്നെ, മികച്ച പ്രകൃതി വൈഭവം കൊണ്ടും സാഹസിക വിനോദങ്ങൾ കൊണ്ടും സഞ്ചാരികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട സ്ഥലമാണ് .ലോകത്തിലെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും, മികച്ച നിലവാരത്തിൽ ഉള്ള ഹോട്ടലുകളും അതുമായിബന്ധപെട്ട അനുബന്ധ കാര്യങ്ങളും പരിചയപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും പ്രചാരത്തിൽ ഉള്ള ട്രാവൽ മാഗസിൻ ആണ് ട്രാവൽ ലെഷർ.
കോടമഞ്ഞിന്റെ രാഞ്ജി എന്നറിയപ്പെടുന്ന വാഗമൺ കേരളത്തിലെ ഇടുക്കി കോട്ടയം ജില്ലകളിൽ വ്യാപിച്ചു നിൽക്കുന്ന പ്രദേശം ആണ്. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ മുകളിൽ സ്ഥിതി ചെയ്യുന്ന ഹൈറേൻജ് പ്രദേശം. പച്ചപ്പ് നിറഞ്ഞ ചുറ്റിനും മൂടി നിൽക്കുന്ന പൈൻ കാടുകൾ, മൊട്ടകുന്നുകൾ, തടാകങ്ങൾ, മർമല വെള്ളച്ചാട്ടം, പേട്ടുമല പള്ളി, ബറൻ ഹിൽസ്, മുരുകൻ മല, തങ്ങൾ പാറ, മുണ്ടക്കയം ഘട്ട്, വാഗമൺ പുൽമേടുകൾ ഒക്കെ നിറഞ്ഞ വശ്യചാരുതയാർന്ന പ്രദേശം ആണ് വാഗമൺ. ചെറു മഴയും തണുപ്പുമേറ്റ് ഹെയർപിൻ വളവുകളും ഉള്ള വഴികളിലൂടെ ഉള്ള യാത്ര സഞ്ചാരികൾക്കു മികച്ച അനുഭൂതി നൽകും എന്നതിൽ സംശയം ഇല്ല. വാഗമണിലെ പുൽമേടുകളും വെൽവെറ്റ് പുൽത്തകിടികളും ലോകത്ത് മറ്റൊരിടത്തും കാണാനാകില്ല.
പൈൻ വാലി
പശ്ചിമഘട്ടത്തിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന, ബ്രിട്ടീഷ് ഭരണകാലത്ത് സൃഷ്ടിക്കപ്പെട്ട ഈ മനുഷ്യനിർമിത വനം പ്രകൃതിയോട് കൂടുതൽ അടുക്കാനും, വാഗമണ്ണിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലും ഒന്നാണ്. ഇടതുർന്ന് നിൽക്കുന്ന ഈ കാട് ഫോട്ടഗ്രാഫേഴ്സിന്റെയ്യും ചലച്ചിത്രകാരന്മാരുടെയും പ്രിയപ്പെട്ട സ്ഥലമാണ്.
വാഗമൺ തടാകം
മൂന്ന് പച്ച കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വാഗമൺ തടാകം, കുടുംബത്തോടൊപ്പമോ ജീവിതപങ്കാളിയോടോപ്പമോ മനോഹരമായ കാലാവസ്ഥയിൽ പിക്നിക് ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ്.
ചുറ്റിനും ഉള്ള തേയിലത്തോട്ടങ്ങൾ തടാകത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.
തടാകത്തിലൂടെ ഉള്ള ബോട്ടിംഗ് സഞ്ചാരികൾക്കു ഒരു മികച്ച അനുഭൂതി ആണ് നൽകുന്നത്.
മൊട്ടകുന്നുകൾ
വാഗമൺ യാത്രയിൽ ആരും സമയം ചെലവഴിക്കാൻ വിട്ടുപോകാൻ പാടില്ലാത്ത ഒരു സ്ഥലമാണ് മൊട്ടകുന്നുകൾ. നല്ല തണുത്ത കാറ്റും കൊണ്ട് മൊട്ടകുന്നുകളിൽ ഇരിക്കുന്നത് വേനൽകാലത്ത് ഒരു കുളിർമ പകരുന്ന ഒന്നാണ്.
മർമല വെള്ളച്ചാട്ടം
“കാടിന്റെ മന്ത്രവാദിനി” എന്ന പേരിൽ പ്രശസ്തമായ മർമല വെള്ളച്ചാട്ടം സന്ദർശിക്കാതെ വാഗമൺ ടൂറിസം അപൂർണ്ണമാണ്. പച്ച മരങ്ങളാലും മൂടൽ മഞ്ഞിനാലും ചുറ്റപ്പെട്ടതിനാൽ മർമലയിലെ തണുത്ത, ശുദ്ധജലത്തിൽ മുങ്ങിക്കുളിക്കുകായും ചെയ്യാം.
തങ്ങൾപ്പാറ
കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന മുസ്ലീം തീർത്ഥാടന കേന്ദ്രം. വാഗമൺ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും ആകർഷകമായ ഒന്ന്. 2500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തങ്ങൾപാറ വാഗമൺ പട്ടണത്തിന്റെ അതിമനോഹരമായ കാഴ്ച സഞ്ചാരികൾക്കു നൽകും.
സൂയിസൈഡ് പോയിന്റ്
ആഴത്തിലുള്ള താഴ്‌വരയാണ് സൂയിസൈഡ് പോയിന്റിന്റെ ഹൈലൈറ്റ്. ‘വി’ ആകൃതിയിലുള്ള ഈ മലയിടുക്കാണ് കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിംഗ് കേന്ദ്രങ്ങളിൽ ഒന്ന്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here