ഈ പയ്യനായി നടന്നത് വാശിയേറിയ ലേലംവിളി; ഒടുവില്‍ സഞ്ജുവിന്റെ സംഘത്തില്‍

vaibhav-suryvanshi-ipl

ഐപിഎല്ലില്‍ മെഗാതാര ലേലത്തില്‍ 13-കാരന് വേണ്ടി രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നടത്തിയത് വാശിയേറിയ ലേലംവിളി. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പയ്യനെ 1.1 കോടി രൂപയ്ക്ക് ഒടുവില്‍ രാജസ്ഥാന്‍ സ്വന്തമാക്കി. ബിഹാറുകാരന്‍ വൈഭവ് സൂര്യവംശിയാണ് ഈ പൊന്‍താരം.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനാണ് വൈഭവ്. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യ എയുടെ ടെസ്റ്റ് മത്സരത്തിലായിരുന്നു ഈ ശതകം. യൂത്ത് ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി കൂടിയായിരുന്നു ഇത്. 62 പന്തില്‍ നിന്നാണ് യുവതാരം 104 റണ്‍സെടുത്തത്.

Read Also: ഐപിഎല്‍ ലേലത്തില്‍ വിറ്റുപോകാത്തവര്‍ ഇവര്‍

ഈ വര്‍ഷം ജനുവരി അഞ്ചിനാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. മുംബൈക്കെതിരെ കളിക്കുമ്പോള്‍ പന്ത്രണ്ട് വയസ്സും 284 ദിവസവുമായിരുന്നു പ്രായം. ഇതോടെ രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായി വൈഭവ് മാറി. പ്രായത്തില്‍ യുവരാജ് സിങിനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും മുമ്പ് രഞ്ജിയില്‍ അരങ്ങേറ്റം കുറിക്കാനും വൈഭവിനായി. ബിഹാര്‍ സമസ്തിപുര്‍ സ്വദേശിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News