മകളെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ കേസ് ; പിതാവ് സനു മോഹന്‍ കുറ്റക്കാരന്‍

കൊച്ചിയില്‍ 13 വയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനു മോഹന്‍ കുറ്റക്കാരനെന്ന് കോടതി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് വിധി. ചുമത്തിയ എല്ലാ കുറ്റങ്ങളും നിലനില്‍ക്കും. കുട്ടിക്ക് മദ്യം നല്‍കിയ ശേഷം ശ്വാസമുട്ടിച്ച് കൊന്ന് പുഴയിലേക്കെറിയുകയായിരുന്നു. ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള വാദം ഉച്ചയ്ക് ശേഷം നടക്കും. ഐപിസി 302, 328, 201, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ALSO READ: ഏകീകൃത കുർബാന തർക്കം; തമ്മിലടിച്ച് വിശ്വാസികൾ

2021 മാര്‍ച്ച് 21നാണ് പ്രൊസിക്യൂഷന്‍ കേസിന് ആധാരമായ സംഭവം. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നു. എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് പ്രതി സംസ്ഥാനം വിടുകയായിരുന്നു.

ALSO READ: ഷഹന നേരിട്ടത് ക്രൂരമർദ്ദനം; തെളിവുകൾ പുറത്തുവിട്ട് കുടുംബം

ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ ഇടങ്ങളില്‍ ഒളിവില്‍ താമസിച്ച സനുമോഹനെ കര്‍ണാടക പൊലീസ് കാര്‍വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തൃക്കാക്കര പൊലീസിന് കൈമാറി. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമായിരുന്നു സനു മോഹന്റെ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News