ഏകാഭിനയത്തില്‍ മൂന്നാംതവണയും മുന്നിലെത്തി വൈഗ

ഏകാഭിനയത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും എ ഗ്രേഡുമായി വൈഗ. വയനാട് പിണങ്ങോട് ഡബ്ല്യു. ഒ.എച്ച്.എസ്.എസ് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ് ഹാട്രിക് നേട്ടത്തിനുടമയായ വൈഗ. കഴിഞ്ഞ രണ്ടു തവണ ഹൈസ്‌കൂള്‍ വിഭാഗത്തിലും ഇത്തവണ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുമായാണ് വൈഗ നേട്ടം കൈവരിച്ചത്.

ALSO READ: അടുത്ത കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ വംശജയോ? അഞ്ചില്‍ ഒരാള്‍ അനിത ആനന്ദ്!

ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള മാറ്റിനിര്‍ത്തലുകളുടെ പശ്ചാത്തലത്തില്‍ കറുപ്പ് എന്ന ഏകാഭിനയവുമായെത്തിയാണ് വൈഗയുടെ നേട്ടം. മുപ്പത് വര്‍ഷമായി നാടക രംഗത്തും ചിത്രകലയിലും സജീവ സാന്നിദ്ധ്യമായ സത്യന്‍ മുദ്രയാണ് വൈഗയുടെ ഗുരു. അടുത്ത വര്‍ഷവും സമകാലീന പ്രസക്തമായ മറ്റൊരു വിഷയവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സരത്തിലെത്തുമെന്ന്
വൈഗ പറയുന്നു.

ALSO READ: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ, പിന്നിൽ കോൺഗ്രസ് നേതാക്കളെന്ന് വ്യക്തം- ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം; എം വി ഗോവിന്ദൻ മാസ്റ്റർ

അതേസമയം കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാര്‍ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് തലസ്ഥാനം. കലസ്ഥാനമായ തലസ്ഥാനത്ത് കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ കണ്ണൂരും മുന്‍ ജേതാക്കളിലൊന്നായ തൃശൂരും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. കണ്ണൂര്‍ കിരീടം നിലനിര്‍ത്താന്‍ പൊരുതുമ്പോള്‍ നഷ്ടമായ കിരീടം സ്വന്തമാക്കാനുള്ള മത്സരത്തിലാണ് തൃശൂരും കോഴിക്കോടും പാലക്കാടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News