വൈക്കം തോട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം. ബൈക്ക് യാത്രികരായ കുടവെച്ചൂർ സ്വദേശി വിജീഷ് (35) പൂച്ചാക്കൽ സ്വദേശി അക്ഷയ് (19) എന്നിവരാണ് മരിച്ചത്.
തോട്ടകം സ്വദേശി ആദിദേവിനെ പരുക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദ്ദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Also Read: വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; വിദ്യാർഥികൾക്ക് പരുക്ക്
വൈക്കത്ത് നിന്നും വെച്ചൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാക്സി കാറും വെച്ചൂരിൽ നിന്നും വൈക്കം ഭാഗത്തേക്ക് വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
അതേസമയം, കൊല്ലം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബിഎഡ് കോളേജിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, നിരവധി വിദ്യാർഥികൾക്ക് പരുക്ക്. പത്തനംതിട്ട അടൂർ കടമ്പനാട് വെച്ചാണ് വാഹനാപകടം സംഭവിച്ചത്. രാവിലെ 6.30 ന് ആണ് അപകടം ഉണ്ടായത്.
Also Read: പാലോട് പെരിങ്ങമ്മല സെക്ഷനിലെ സെന്റ് മേരീസ് വനമേഖലയിൽ കാട്ടുതീ പടർന്നു
വിനോദയാത്രാ സംഘത്തിൽ 44 പെൺ കുട്ടികളും 5 ആൺ കുട്ടികളും 3 അധ്യാപകരും ഉൾപ്പെടുന്നു. കല്ലുകുഴി ജംഗ്ഷനിൽ വളവ് വേഗതയിൽ വീശി എടുത്തപ്പോൾ ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം എന്നാണ് കരുതുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here