ഒറ്റക്കണ്ണൻ പോക്കറും മണ്ടൻ മുത്തപ്പയും എട്ടുകാലി മമ്മൂഞ്ഞും അരങ്ങിലെത്തി; ‘മുച്ചീട്ടു കളിക്കാരന്‍റെ മകള്‍’ക്ക് ലഭിച്ചത് നിറഞ്ഞ കൈയ്യടി

തുറന്ന വേദിയില്‍ അവതരിപ്പിച്ച മുച്ചീട്ടുകളിക്കാരന്‍റെ മകള്‍ക്ക് ലഭിച്ചത് നിറഞ്ഞ കൈയ്യടി. മൂവാറ്റുപുഴയിലായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്‍റെ മുച്ചീട്ടുകളിക്കാരന്‍റെ മകള്‍ എന്ന കൃതിയുടെ നാടകാവിഷ്ക്കാരം അരങ്ങിലെത്തിയത്.

പരമ്പരാഗത ശൈലിയിൽ നിന്നും മാറി വേദിയും അരങ്ങും ഒന്നായിത്തീരുകയായിരുന്നു. അർദ്ധവൃത്താകൃതിയിൽ അഞ്ച് വ്യത്യസ്ത പശ്ചാത്തലങ്ങൾ പ്രകാശ-ശബ്ദ വിന്യാസങ്ങളുടെ സഹായത്തോടെ സജ്ജീകരിച്ചത് പ്രേക്ഷകർക്ക് കൗതുകമായി. തുഴഞ്ഞ് പോകുന്ന വഞ്ചിയും കടവ് കടന്ന് നാട്ടുചന്തയിലേക്ക് വരുന്ന വിവാഹ ഘോഷയാത്രയും പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നായി മാറി.

also read: ‘മരണം വരുമൊരു നാള്‍, ഓര്‍ക്കുക മര്‍ത്യാ നീ..’; പാന്‍ ഇന്ത്യന്‍ ഹിറ്റായി ‘മാര്‍ക്കോ’, സക്‌സസ് ട്രെയിലര്‍ പുറത്ത്

ഒറ്റക്കണ്ണൻ പോക്കറായി വി. ടി. രതീഷും മണ്ടൻ മുത്തപ്പയായി പ്രശാന്ത് തൃക്കളത്തൂരും സൈനബയായി ശിശിരയും എട്ടുകാലി മമ്മൂഞ്ഞായി കെ. ജെ. മാർട്ടിനും പൊൻകുരിശ് തോമയായി ആർ. എൽ. വി. അജയുമൊക്കെ അരങ്ങിലെത്തി. ചലച്ചിത്ര അക്കാദമി അംഗം എൻ. അരുൺ സംവിധാനം ചെയ്ത നാടകത്തിൻ്റെ ആദ്യ അവതരണമായിരുന്നു മൂവാറ്റുപുഴ മുനിസിപ്പൽ പാർക്കിൽ നടന്നത്. ബഷീറിൻറെ കൃതിക്ക് നാടക ഭാഷ്യം നൽകിയത് എൽദോസ് യോഹന്നാനും കലാസംവിധാനം നിർവഹിച്ചത് ആർ. എൽ. വി. അജയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here