വൈക്കം സത്യാഗ്രഹം ചരിത്ര കോൺഗ്രസ് ബഹിഷ്കരിച്ച് കോൺഗ്രസ് പ്രവർത്തകർ

പോരാട്ടങ്ങൾക്ക് വേറിട്ട മുഖം നൽകിയ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം നടക്കുകയാണ്.
കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും ഇതോടനുബന്ധിച്ച്‌ കെപിസിസി സംഘടിപ്പിച്ച ചരിത്ര കോൺഗ്രസ് എന്ന പരിപാടി ബഹിഷ്‌കരിച്ചു.

ALSO READ: പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുകയെന്നത് സർക്കാർ നയം: മന്ത്രി വി ശിവൻകുട്ടി

ചരിത്ര കോൺഗ്രസിന് ഉദ്‌ഘാടകനായി നിശ്ചയിച്ച മുതിർന്ന നേതാവ്‌ ജയ്‌റാം രമേശിനു പുറമേ ശശി തരൂർ പരിപാടിയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. ചരിത്ര കോൺഗ്രസ് വേദിയുടെ ശോഭ കെടുത്തി മറ്റൊരു കാര്യം രമേശ്‌ ചെന്നിത്തല മാറിനിന്നത്‌ കൂടിയാണ്. ആയിരം പേർക്ക് പ്രതിനിധികൾ ആവാനുള്ള സാഹചര്യം ഉണ്ടായിരുന്നപ്പോഴും ആകെ പരിപാടിയിലെത്തിയത് 250 ആളുകളാണ്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്ന ആയിരം ആളുകൾ പ്രതിനിധികൾ ആവും എന്ന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒടുവിൽ ആളെക്കൂട്ടിയത്‌ നടത്തിപ്പ്‌ ചുമതലയേറ്റ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയുടെയും തലസ്ഥാനത്തെ നേതാക്കളുടെയും ശ്രമഫലമായിട്ടാണ്.

ALSO READ: കോണ്‍ഗ്രസ് പുനഃസംഘടന: കെ സുധാകരൻ പങ്കെടുത്ത യോഗത്തിൽ പോരടിച്ച് നേതാക്കള്‍

ചരിത്ര കോൺഗ്രസ്‌ സംഘടിപ്പിച്ചിരുന്നത് പഞ്ചനക്ഷത്ര സൗകര്യത്തിലാണ്‌. 25 ലക്ഷം രൂപയാണ്‌ രണ്ട്‌ ദിവസത്തെ പരിപാടിക്കായി ചെലവഴിച്ചത്. 500 രൂപ വീതം പ്രതിനിധികൾക്ക്‌ ഫീസ്‌ നിശ്ചയിച്ചിരുന്നു എന്നത് കൂടുതൽ ആളുകളെ പരിപാടിയിൽ നിന്നും മാറിനിൽക്കാനും ‘ചരിത്ര പഠനം’ വേണ്ടെന്നുവെക്കാനും പ്രേരിപ്പിച്ചു.

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ആളുകൾ കുറഞ്ഞ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ശഠിച്ചിരുന്നെങ്കിലും ഒടുവിൽ നേതാക്കളുടെ നിർബന്ധത്തിന്‌ വഴങ്ങി അദ്ദേഹം സന്നിഹിതനായി. പരിപാടി പൊളിയാൻ കാരണം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഒറ്റയ്‌ക്ക്‌ കാര്യങ്ങൾ നീക്കിയതുകൊണ്ടാണ് എന്ന് ക്യാംപിൽ വിമർശനാത്മകമായി സതീശൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News