വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന് ഇന്നു തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനത്തില്‍ ലക്ഷം പേര്‍ പങ്കെടുക്കും. വൈകിട്ട് 3.30ന് വൈക്കം ബീച്ചില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേര്‍ന്നു ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് വൈക്കം വലിയകവലയിലെ തന്തൈ പെരിയാര്‍ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാര്‍, ടി.കെ. മാധവന്‍, മന്നത്ത് പദ്മനാഭന്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപണിക്കര്‍, ആമചാടി തേവന്‍, രാമന്‍ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളില്‍ ഇരു മുഖ്യമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തും.
പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ബീച്ചില്‍ ക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കുന്ന ‘വൈക്കം പോരാട്ടം’ എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രകാശനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ശതാബ്ദി ലോഗോ പ്രകാശനം സി.കെ. ആശ എം.എല്‍.എയ്ക്കുനല്‍കി എം.കെ. സ്റ്റാലിന്‍ നിര്‍വഹിക്കും. വൈക്കം സത്യഗ്രഹം കൈപ്പുസ്തക പ്രകാശനം തോമസ് ചാഴിക്കാടന് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ മറ്റ് മന്ത്രിമാര്‍, വിവിധ സമുദായ സംഘടനാ നേതാക്കള്‍ ചീഫ് വിപ്പ്, എം.എല്‍.എമാര്‍ എം.പിമാര്‍ വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സന്നിഹിതരാവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here