ടോണി ചമ്മണിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് വൈക്കം വിശ്വന്‍

ബ്രഹ്മപുരം തീപിടത്തത്തിൽ മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉന്നയിച്ച ആരോപണത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്‍. ആരോപണങ്ങൾക്ക് പിന്നില്‍ യാതൊരു അടിസ്ഥാനവുമില്ല. ടോണി ചമ്മണി സത്യവിരുദ്ധമായ സംഗതി മനഃപൂര്‍വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും വൈക്കം വിശ്വൻ പറഞ്ഞു.

വ്യാജ പ്രചരണങ്ങള്‍ തന്റെ വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. വൈക്കം വിശ്വന്റെ മരുമകന്‍ ബ്രഹ്മപുരത്ത് ബയോമൈനിങ് കരാര്‍ ലഭിക്കാന്‍ ഇടപെട്ടെന്നായിരുന്നു ആരോപണം. അതേസമയം ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് കരാർ ഏറ്റെടുത്തിരുന്ന സോൺട കമ്പനിയുടെ ​ഗോഡ്ഫാദറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന മറ്റൊരു ആരോപണവുമായി ടോണി ചമ്മണി വീണ്ടും രം​ഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News