ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍;പ്ര​ഗ്നാനന്ദയ്ക്കൊപ്പം ചരിത്രമെഴുതി സഹോദരി വൈശാലി

ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ചരിത്രത്തിൽ ചരിത്രം കുറിച്ച് വൈശാലി രമേശ്ബാബു. ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ രമേശ് ബാബു പ്രഗ്‌നാനന്ദയുടെ സഹായധരി കൂടെയാണ് വൈശാലി രമേശ്ബാബു. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയാണ് വൈശാലി. വൈശാലി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തിയത് കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഫിഡെ റേറ്റിങ്ങില്‍ 2500 പോയന്റുകള്‍ പിന്നിട്ടാണ്.

Also read:കാതലിനെ വരവേല്‍ക്കാന്‍ ഓസ്ട്രേലിയ; ഒരുങ്ങുന്നത് മാസ്സ് റിലീസ്

വെള്ളിയാഴ്ച സ്പെയിനില്‍ നടന്ന എല്‍ ലോബ്രഗറ്റ് ചെസ് ടൂര്‍ണമെന്റിലെ വിജയത്തോടെയായിരുന്നു വൈശാലി ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം റൗണ്ടില്‍ തുര്‍ക്കിയുടെ ടാമര്‍ താരിക് സെല്‍ബസിനെ തോല്‍പ്പിച്ചാണ് വൈശാലി റേറ്റിങ് മറികടന്നത്. ഇതോടൊപ്പം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ സഹോദരനും സഹോദരിയുമെന്ന അപൂര്‍വ നേട്ടവും ഇരുവരും സ്വന്തമാക്കി.

Also read:ഡിജിറ്റല്‍ ഹെല്‍ത്ത് ആധുനികവത്ക്കരിക്കുന്നതിനും ബയോമെട്രിക് പഞ്ചിംഗിനുമായി 7.85 കോടി; മന്ത്രി വീണാ ജോര്‍ജ്

പ്രഗ്‌നാനന്ദ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തിയത് 2018-ല്‍ തന്റെ 13-ാം വയസിലാണ്. വൈശാലി അന്താരാഷ്ട്ര ചെസ് രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് 2015-ല്‍, അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയാണ്. പിന്നാലെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (ഐഎം) പദവിയും വൈശാലിക്ക് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News