വാജ്‌പേയിയുടെ ജന്മശദാബ്‌ദി പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബിജെപി എംഎൽഎയ്ക്ക്‌ ചീമുട്ടയേറ്‌

BJP MLA

അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശദാബ്‌ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുൻ മന്ത്രിയും കർണാടക ബിജെപി എംഎൽഎയുമായ മുനിരത്‌ന നായിഡുവിന്‌ നേരെ ചീമുട്ടയേറ്‌. ബംഗളൂരുവിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അജ്ഞാതർ എംഎൽഎക്ക് നേരെ ചീമുട്ടയെറിഞ്ഞത്‌

അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശദാബ്‌ദിയോടനുബന്ധിച്ച് ലഗ്ഗെരെ, ലക്ഷ്മിദേവി നഗർ ഏരിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുനിരത്‌ന നായിഡു. പരിപാടിയിൽ പങ്കെടുത്ത ശേഷം കാറിലേക്ക് നടന്നുപോകുന്നതിനിടെയാണ് ചീമുട്ടയേറ് ലഭിച്ചത്.

Also Read: ‘അവരെന്നെ മുട്ടയെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു’; ബിജെപി എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത് കര്‍ണാടക പൊലീസ്

സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ വീഡിയോ വൈറലാണ്. കോൺഗ്രസ് പ്രവർത്തകരാണ്‌ എംഎൽഎയ്ക്ക് നേരെ മുട്ട എറിഞ്ഞെന്ന് ബിജെപി ആരോപിച്ചു.

ബലാത്സ​ഗം, ഹണി ട്രാപ്പ് കേസുകളിൽ ജയിലിലായിരുന്നു മുനിരത്‌ന നായിഡു ജാമ്യത്തിൽ പുറത്തിറങ്ങിയതിനു ശേഷം പങ്കെടുത്ത ആദ്യ പരിപാടിയായിരുന്നു ഇത്.

Also Read: മകന് ട്രാൻസ്ജെൻഡർ യുവതിയുമായി പ്രണയം; ആന്ധ്രയില്‍ ദമ്പതികള്‍ ജീവനൊടുക്കി

പൊലീസുകാർക്കുമൊപ്പം തന്റെ കൂട്ടാളികൾക്കും എംഎൽഎ നടന്നുവരുന്നതും എതിർദിശയിൽ നിന്ന് തലയിലേക്ക് മുട്ട എറിയുന്നതും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

ആക്രമണത്തിന് തൊട്ടുപിന്നാലെ പൊള്ളൽ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്ന് ഏഴ് കിലോമീറ്റർ അകലെ മല്ലേശ്വരത്തിനടുത്തുള്ള കെസി ജനറൽ ആശുപത്രിയിൽ മുനിരത്‌ന ചികിത്സ തേടി.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News