വജ്രമുഷ്ടി കലഗ; മൈസൂര്‍ ദസറയുടെ അവസാന ദിനത്തിലെ മല്ലയുദ്ധം, അരങ്ങേറുക കൊട്ടാരത്തില്‍

vajramushti

മൈസുര്‍ ദസറയില്‍ ഒരുപാട് പരിപാടികള്‍ അരങ്ങേറാറുണ്ട്. അവയില്‍ അവസാന ദിവസത്തെ പരിപാടിയില്‍ പ്രധാനപ്പെട്ടതാണ് വജ്രമുഷ്ടി കലഗ. ഒക്ടോബര്‍ മൂന്നു മുതല്‍ ആരംഭിച്ച ഈ വര്‍ഷത്തെ ദസറ ആഘോഷങ്ങള്‍ക്ക് ഇന്നാണ് പരിസമാപ്തിയാകുന്നത്.

Also Read: അമ്മയുടെ നൃത്തസംഘത്തെ വേദിയിൽ നിഷ്പ്രഭമാക്കി മകന്റെ പ്രകടനം: വൈറലായി വീഡിയോ

മൈസൂരു കൊട്ടാരത്തിന്റെ സവാരി ടോട്ടിയാണ് മല്ലയുദ്ധ ഗോദ. ബെംഗളൂരു, ചാമരാജനഗര്‍, മൈസൂരു, ചന്നപട്ണ എന്നീ മേഖലകള്‍ തമ്മിലാണ് മത്സരം. ഇവിടങ്ങളിലെ ജാത്തികള്‍ (ഗുസ്തിക്കാര്‍) ആണ് മല്ലയുദ്ധത്തിന് വരിക.

കനത്ത പോരാട്ടമായിരിക്കും അരങ്ങേറുക. കാണികളുടെ ആര്‍പ്പുവിളികള്‍ക്കും ആവേശകരമായ മുദ്രാവാക്യങ്ങള്‍ക്കും ഇടയിലാണ് ഗുസ്തിയെന്നത് ശ്രദ്ധേയമാണ്. ഈ പോരാട്ടത്തിന് ശേഷമാണ് മുന്‍ രാജകുടുംബത്തിലുള്ളവര്‍ വിജയ യാത്ര പുറപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News