തന്റെ 73-ാം പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ‘വല’ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് ജഗതി ശ്രീകുമാര്‍. ‘പുതിയ വര്‍ഷം… പുതിയ തുടക്കങ്ങള്‍ … ചേര്‍ത്ത് നിര്‍ത്തുന്ന എല്ലാവരോടും നിസ്സീമമായ സ്‌നേഹം … ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റര്‍ പങ്കുവെച്ചത്.
2012-ല്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് സിനിമകളില്‍ സജീവമല്ലാത്ത അദ്ദേഹം ‘വല’ സിനിമയിലെ ‘പ്രൊഫസര്‍ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് 2025-ല്‍ അതിഗംഭീര തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. നാളുകളായി മലയാള സിനിമയില്‍ അദ്ദേഹത്തെ മിസ്സ് ചെയ്യാത്തവരായി ആരുമുണ്ടാകില്ല. മലയാളികള്‍ അത്രയധികം ഹൃദയത്തോട് ചേര്‍ത്ത് ഒരു മുഖമാണ് ജഗതി ശ്രീകുമാറിന്റേത്.
Read Also: ഇതാര്, ഹൈടെക് സ്റ്റീഫൻ ഹോക്കിംഗോ?! ‘പ്രൊഫസർ അമ്പിളി’യായി ജഗതി; തരംഗമായി ‘വല’ ക്യാരക്ടർ പോസ്റ്റർ
‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ജോണര്‍ തുറന്നുകൊടുത്ത യുവ സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമായാണ് വല എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ‘ഗഗനചാരി’ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് ‘വല’ എന്ന പുതിയ ചിത്രമെത്തുന്നത്. ഭൂമിയില്‍ നിന്നും പുറത്തേക്ക് വളര്‍ന്ന നിലയിലുള്ള ചുവപ്പന്‍ പേശികളുമായുള്ള വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏവരും ഏറ്റെടുത്തിരുന്നു. സിനിമയുടെ അനൗണ്‍സ്‌മെന്റ് വീഡിയോയും രസകരമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here