‘കള്ളൻ തൊട്ടടുത്ത് തന്നെ’; ഒരു കോടി രൂപയും 300 പവനും കവർന്ന കേസിൽ പ്രതി കസ്റ്റഡിയിൽ

വളപട്ടണം കവർച്ച സംഭവത്തിൽ അയൽവാസി പൊലീസ് കസ്റ്റഡിയിൽ.അഷ്റഫിൻ്റെ അയൽവാസി ലിജീഷിനെയാണ് കസ്റ്റഡിയിലെടുത്തത്.കവർച്ച നടന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് ലിജീഷ്.

ഒരു കോടി രൂപയും 300 പവനും ആണ് കെ.പി.അഷറഫിന്റെ വീട്ടിൽനിന്ന് കവർന്നത്. സിസിടിവി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.വീടുമായി നല്ല പരിചയമുള്ളയാളാണ് കവർച്ച നടത്തിയതെന്ന് പൊലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു.

പ്രതി ലിജീഷ് കീച്ചേരിയിൽ ഒരു വർഷം മുൻപ് മറ്റൊരു വീട്ടിലും കവർച്ച നടത്തി. മോഷണ മുതൽ സൂക്ഷിക്കാനായി വീട്ടിൽ അറയുണ്ടാക്കി.

അഷ്‌റഫും കുടുബവും വീട് പൂട്ടി മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ നവംബർ 19 – ന് രാവിലെ പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണവും കവർന്നത് അറിയുന്നത്.വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു.

also read:ട്രെയിന്‍ യാത്രക്കാരുടെ ഫോണ്‍ മോഷണം; ഇതരസംസ്ഥാന തൊഴിലാളി കോട്ടയത്ത് അറസ്റ്റില്‍
പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്‍റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്‍റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News