വാളയാര്‍ പീഡനക്കേസില്‍ സിബിഐ പ്രതിചേര്‍ത്തതിൽ പ്രതികരണവുമായി കുട്ടികളുടെ മാതാവ്. കേസ് അട്ടിമറിക്കാന്‍ ശ്രമമെന്നും പൊലീസ് അന്വേഷിച്ചത് തന്നെയാണ് സിബിഐ കണ്ടെത്തിയതെന്നും മാതാവ് പറഞ്ഞു.
കേരളാ പൊലീസാണ് നല്ലത് എന്ന് ഇപ്പോള്‍ തോന്നുന്നു. സിബിഐ അന്വേഷണം കൃത്യമല്ല. അവരുടെ അന്വേഷണത്തില്‍ വിശ്വാസമില്ല. സമരവുമായി മുന്നോട്ടു പോകുമെന്നും അമ്മ പറഞ്ഞു.
Also Read : തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും മരിച്ചവരില്‍ മലയാളിയും
മാതാപിതാക്കള്‍ക്കെതിരെ സിബിഐ ബലാത്സംഗ പ്രേരണാ കുറ്റമാണ് ചുമത്തിയത്. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്തത്. പീഡന വിവരം മറച്ചുവെച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പീഡനം യഥാസമയം പൊലീസിനെ അറിയിച്ചില്ല എന്നതും ഇവര്‍ക്കെതിരെയുള്ള കുറ്റമാണ്. പോക്‌സോ, ഐപിസി വകുപ്പുകള്‍ ആണ് ചുമത്തിയത്. പീഡനവിവരം അറിയാമായിരുന്നതായി മാതാപിതാക്കള്‍ നേരത്തെ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതുമറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിന്നീട് ഇരുവരും ലൈംഗിക പീഡനത്തിന് ഇരയായതായി തെളിയുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here