പ്രണയദിനത്തില്‍ പരീക്ഷിക്കാം മധുരമൂറും റെഡ് വെല്‍വെറ്റ് കേക്ക്; ഇതാ സിംപിള്‍ റെസിപി

പ്രണയദിനത്തില്‍ പരീക്ഷിക്കാം മധുരമൂറും റെഡ് വെല്‍വെറ്റ് കേക്ക്. നല്ല കിടിലന്‍ രുചിയില്‍ മധുരമൂറും റെഡ് വെല്‍വെറ്റ് കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍:

മൈദ- 1 കപ്പ്

പഞ്ചസാര – 1 കപ്പ് (പൊടിച്ചത്)

കൊക്കോ പൗഡര്‍- 4 ടീസ് സ്പൂണ്‍

ഓയില്‍ (സണ്‍ഫ്‌ലവര്‍) -അര കപ്പ്

ബട്ടല്‍ മില്‍ക്ക്- അര കപ്പ്

മുട്ട- 2

വിനാഗിരി- 1 ടേബ്ള്‍ സ്പൂണ്‍

വനില എസന്‍സ് – 1 ടീസ് സ്പൂണ്‍

ബേക്കിങ്ങ് പൗഡര്‍- 1 ടേബിള്‍ സ്പൂണ്‍

ബേക്കിങ്ങ് സോഡ- 1/4 ടേബിള്‍ സ്പൂണ്‍

റെഡ് ഫുഡ് കളര്‍- 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്- ഒരു നുള്ള്

ഫോസ്റ്റിങ് ക്രീം:

ക്രീം ചീസ് -അര കപ്പ്

പഞ്ചസാര പൊടിച്ചത്- 4 ടീസ് സ്പൂണ്‍

വിപ്പിങ് ക്രീം -1 കപ്പ്

വനില എക്ട്രാക്ട് -1 ടേബിള്‍ സ്പൂണ്‍

ഷുഗര്‍ സിറപ്പ്:

വെള്ളം -അര കപ്പ്

പഞ്ചസാര- 2 ടീസ് സ്പൂണ്‍

തയാറാക്കുന്ന വിധം:

ആദ്യം കേക്ക് തയാറാക്കാനുള്ള കുക്കറില്‍ ഒരു കപ്പ് ഉപ്പിട്ട് അതിന് മുകളില്‍ ചെറിയ സ്റ്റാന്റ് വെച്ച് 10 മിനിറ്റ് ചൂടാക്കുക.

മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, ഉപ്പ്, കൊക്കോ പൗഡര്‍ എന്നിവ ഒരു അരിപ്പയിലിട്ട് ഒന്നുരണ്ടു തവണ നന്നായി അരിച്ചെടുക്കുക.

കേക്ക് നല്ല സ്‌പോഞ്ച് പോലെയായി വരാന്‍ ഇത് സഹായിക്കും.

പാല്‍ ഒരു ചെറിയ പാത്രത്തില്‍ ഒഴിച്ച് വിനാഗിരി ചേര്‍ത്ത് നന്നായി ഇളക്കി അഞ്ചു മിനിറ്റ് മാറ്റിവെക്കുക.

അതിന് ശേഷം വലിയൊരു ബൗളില്‍ മുട്ടയും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്യുക.

അതിലേക്ക് ഓയിലും വനില എസന്‍സും ചേര്‍ക്കുക.

ശേഷം അരിച്ചുവെച്ചിരിക്കുന്ന പൊടികള്‍ കുറേശെയായി ചേര്‍ത്ത് ബീറ്റ് ചെയ്യുക.

ബട്ടര്‍മില്‍ക്കും ചേര്‍ക്കുക. ശേഷം റെഡ്ഫുഡ് കളര്‍ ചേര്‍ത്ത് നന്നായി ഇളക്കുക.

ഈ മിശ്രിതം കേക്ക് മോള്‍ഡിലേക്ക് ഒഴിച്ചു കൊടുക്കുക.

എല്ലാഭാഗത്തും ഒരുപോലെ മിശ്രിതം എത്താന്‍ ശ്രമിക്കുക.

Also Read : ആഴ്ചകള്‍ക്കുള്ളില്‍ വണ്ണം കുറയ്ക്കണോ ? എങ്കില്‍ കരിക്ക് ഇങ്ങനെ കഴിച്ച് നോക്കൂ…

കേക്ക് മോള്‍ഡ് കുക്കറിലേക്ക് ഇറക്കിവെച്ച് 40-45 മിനിറ്റ് ലോ ഫ്‌ലെയിമില്‍ വേവിക്കുക.

കേക്ക് നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത് പിക്ക് കൊണ്ട് കുത്തിനോക്കുക.

മിശ്രിതം ടൂത്ത്പിക്കില്‍ പറ്റുന്നില്ലെങ്കില്‍ കേക്ക് റെഡിയായി, അല്ലെങ്കില്‍ അഞ്ച് മിനിറ്റ് കൂടി വേവിക്കുക.

ക്രീം തയാറാക്കുന്ന വിധം:

ചീസ് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കുക. ക്രീം പോലെയായാല്‍ മാറ്റിവെക്കുക.

മറ്റൊരു ബൗളില്‍ വിപ്പിങ് ക്രീം ബീറ്റ് ചെയ്യുക. രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും വനില എസന്‍സും ചേര്‍ക്കുക.

ക്രീം സ്റ്റിഫ് ആകുന്നത് വരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് ചീസ് കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.

ഷുഗര്‍ സിറപ്പ്:

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. അതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കുക. ഇത് ചൂടാറാന്‍ വെക്കുക.

കേക്ക് നല്ലവണ്ണം ചൂടാറിയാല്‍ രണ്ടോ മൂന്നോ ലെയറുകളായി മുറിക്കുക.

ആദ്യത്തെ ലെയറില്‍ ഷുഗര്‍ സിറപ്പ് ഒഴിച്ച് അതിന് മുകളില്‍ ക്രീം നന്നായി പുരട്ടുക.

എല്ലാ ലെയറിലും ഇതുപോലെ ക്രീം പുരട്ടുക. തുടര്‍ന്ന് കേക്ക് മുഴുവനായി ക്രീം നന്നായി പുരട്ടുക.

ഇഷ്ടമുള്ള രീതിയില്‍ ഡെക്കറേറ്റ് ചെയ്യാം. ശേഷം ഒന്ന് രണ്ട് മണിക്കൂര്‍ കേക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News