വല്ലാര്‍പാടം ബസ് അപകടം; ദൃശ്യങ്ങള്‍ പുറത്ത്

bike Accident

കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായ വല്ലാര്‍പാടം ബസ് അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ബസിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.

ALSO READ: ഗീ കോഫി ഭാരം കുറയ്ക്കാന്‍ സഹായിക്കുമോ? അറിയാം ഈ കാര്യങ്ങള്‍

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനു സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബസ് അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായത്. ആംബുലന്‍സിലും ബൈക്കുകളിലും ഇടിച്ച ബസ്് ട്രക്കില്‍ ഇടിച്ചാണ് നിന്നത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവര്‍ ഉറക്കെ വിളിച്ചു പറയുന്നതും സി സി ടി വി ദൃശ്യത്തില്‍ കേള്‍ക്കാം.

ALSO READ:ഇഎസ്‌ഐ ആശുപത്രികളിലെ ബില്ലിങ്‌ വെബ്‌സൈറ്റ്‌ രാജ്യവ്യാപകമായി തകരാറിലായിട്ട്‌ ആറ്‌ ദിവസം

ഗോ ശ്രീ പാലം കടന്നെത്തിയ ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുകയും രോഗിയുമായി വന്ന ആംബുലന്‍സിലും കാറിലും മറ്റു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. ആംബുലന്‍സില്‍ ഉണ്ടായ രോഗിയും ബൈക്ക് യാത്രക്കാരും ബസ് യാത്രക്കാരും ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. മനസാന്നിദ്ധ്യം വീണ്ടെടുത്ത ഡ്രൈവര്‍ ബസ് ട്രക്കില്‍ ഇടിച്ചു നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് വല്ലാര്‍പാടം വൈപ്പിന്‍ റൂട്ടില്‍ രണ്ടു മണിക്കൂറോളം വലിയ ഗതാഗത കുരുക്കും ഉണ്ടായി.

ALSO READ: നല്ല നീലനിറമുള്ള പൂപോലത്തെ ഇഡലി; വെറൈറ്റിക്ക് ഉണ്ടാക്കി നോക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News