വാല്‍പ്പാറ കൊലപാതകം; പ്രതി കുറ്റക്കാരനെന്നു കോടതി

വാല്‍പ്പാറ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനെന്നു കോടതി. 17 കാരിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിക്കുന്നത്. പ്രതി സഫര്‍ ഷായുടെ ശിക്ഷ അല്പസമയത്തിനകം എറണാകുളം പോക്‌സോ കോടതി പ്രസ്താവിക്കും.

പെണ്‍കുട്ടി കൊല്ലപ്പെടുമ്പോള്‍ നാലരമാസം ഗര്‍ഭിണി ആയിരുന്നു. കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുക എന്നീ കുറ്റങ്ങള്‍ തെളിഞ്ഞുവെന്ന് കോടതി.

Also Read: ആന്‍ഡ്രോയ്ഡ് 14 എത്തുന്നു, നിരവധി പുതിയ ഫീച്ചറുകള്‍

സൗഹൃദം തുടരാന്‍ താല്‍പര്യമില്ലെന്ന് കുട്ടി അറിയിച്ചതിനാല്‍ കൊല്ലുകയായിരുന്നുവെന്നാണ് സഫറിന്റെ മൊഴി. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഒരു സഹോദരിയുണ്ട്. കുട്ടിയെ കൊല്ലാനുറപ്പിച്ചു തന്നെയാണ് സഫര്‍ കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് അനുനയിപ്പിച്ചാണ് സഫര്‍ കുട്ടിയെ വാഹനത്തില്‍ കയറ്റിയത്. കൊല്ലാനുളള കത്തിയടക്കം വാങ്ങിയാണ് സഫര്‍ കൊച്ചിയില്‍ നിന്ന് പോയതെന്നും പൊലീസ്.

Also Read: മലപ്പുറം എടപ്പാളില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News