കന്നുകാലിയെ ഇടിക്കാതിരിക്കാന്‍ വാന്‍ വെട്ടിച്ചു; രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

മധ്യപ്രദേശില്‍ കന്നുകാലിയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച വാന്‍ തലകീഴായി മറിഞ്ഞ് രണ്ടു സ്ത്രീകള്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ച സംസ്ഥാനത്തെ ഷാജാപൂരിലാണ് സംഭവം.

ALSO READ: ക്ഷേത്രങ്ങള്‍ക്ക് ഉപദേശവുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍; ഇന്ത്യയിലെ യുവാക്കളെ ആകര്‍ഷിക്കാന്‍ ഇങ്ങനെ ചെയ്യാം!

ആഗ്ര മുംബൈ ദേശീയ ഹൈവേയില്‍ പാന്‍വാഡി ഗ്രാമത്തിലാണ് അപകടമുണ്ടായത്. ബദ്രിനാഥ് ദാമില്‍ നിന്നും തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ ഖാര്‍ഗോണ്‍ ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ:  പന്തീരാങ്കാവ് കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും

50 വയസുള്ള കമലാ ഭായി, 40കാരിയായ ജാനകി ഭായ് എന്നിവരാണ് മരിച്ചത്. അഞ്ചു സ്ത്രീകള്‍ക്കും ആറു പുരുഷന്മാര്‍ക്കുമാണ് പരിക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here